പ്രളയക്കെടുതി: ദേശീയ മാധ്യമങ്ങൾക്കെതിരെ ദുൽഖറും റസൂലും സിദ്ധാർഥും
text_fieldsകേരളം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുേമ്പാൾ ദേശീയ തലത്തിൽ നേരിടുന്ന അവഗണനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. 100ലധികം പേർ മരിക്കുകയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന് വെള്ളം കയറി അടച്ചുപൂട്ടുകയും 10,000 കോടിക്കടുത്ത് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടും ദേശീയ മാധ്യമങ്ങൾ സ്വാതന്ത്ര്യ ദിനവും മറ്റും പ്രാധാന്യത്തോടെ വാർത്തകളിൽ നിറക്കുന്നത് ചോദ്യം ചെയ്താണ് സിനിമാ താരങ്ങളടക്കമുള്ള നിരവധി പേർ രംഗത്തുവന്നിരിക്കുന്നത്.
Urging and requesting the #nationalmedia to focus and draw attention to #keralafloods !! Each day is looking more grim for millions pic.twitter.com/hu1w2YCV1X
— dulquer salmaan (@dulQuer) August 17, 2018
ദിവസവും ലക്ഷക്കണക്കിന് മനുഷ്യർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ദേശീയ മാധ്യമങ്ങളോട് കേരളത്തിലേക്ക് ഇന്ത്യയുടെ ശ്രദ്ധ ക്ഷണിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. ഒാസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിെൻറ ചിത്രമടക്കം ട്വീറ്റ് ചെയ്താണ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
My dear #NationalMedia this is #KochiAirport as of now! Do you all have any idea the extend of #KeralaFloods still it’s not a #NationalCalamity! My #Keralites we have to deal with this on our own! Jai Hind! pic.twitter.com/i59XAbufsr
— resul pookutty (@resulp) August 16, 2018
‘പ്രിയപ്പെട്ട ദേശീയ മാധ്യമങ്ങളേ’.. ഇതാണ് കൊച്ചി വിമാനത്താവളത്തിെൻറ നിലവിലെ അവസ്ഥ ഇതാണ്. കേരളത്തിലെ പ്രളയത്തിെൻറ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് നിശ്ചയവുമുണ്ടോ...? ഇത് ഇപ്പോഴും ഒരു ദേശീയ ദുരന്തമല്ല. ‘ മലയാളികളെ ഇൗ ദുരന്തം നമുക്ക് ഒറ്റക്ക് നേരിടാം. ഇതായിരുന്നു റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്. മുതിർന്ന ബോളിവുഡ് താരങ്ങളെയും കേരളത്തിലെ പ്രളയത്തെ കുറിച്ച് റസൂൽ പൂക്കുട്ടി ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.
The same sense of anger and abandonment. #Kerala is today where #TamilNadu was in 2015. Wake up #India #GodsOwnCountry is sinking. They need help. We can each make a difference. Starting with the #NationalMedia Let's talk about #KeralaFloods more. Much more. https://t.co/Gfikj2HT4Y
— Siddharth (@Actor_Siddharth) August 16, 2018
2015ൽ ചെന്നൈയിലുണ്ടായ പ്രളയത്തിന് സമാനമായ ദുരിതമാണ് ഇന്ന് കേരളം അനുഭവിക്കുന്നത് എന്നായിരുന്നു തമിഴ് നടൻ സിദ്ധാർഥിെൻറ ട്വീറ്റ്. ‘ഇന്ത്യാ ഉണരൂ... ദൈവത്തിെൻറ സ്വന്തം നാട് മുങ്ങിക്കൊണ്ടിരിക്കുകയാണ്’. അവർക്ക് സഹായമാവശ്യമുണ്ട്. നമുക്കോരോരുത്തർക്കും ഇതിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും. ദേശീയ മാധ്യമങ്ങളിൽ നിന്നും തുടങ്ങാം. കേരളത്തിലെ പ്രളയത്തെ കുറിച്ച് നിങ്ങൾ കൂടുതൽ സംസാരിക്കുക -എന്നായിരുന്നു ട്വീറ്റ്.
I dare you. I beg of you!
— Siddharth (@Actor_Siddharth) August 16, 2018
What do I have to do to make you read and share this?
I did the #KeralaDonationChallenge
It was awesome!
Will you? Please?#KeralaFloods#SaveKerala@CMOKerala pic.twitter.com/9RmMjSKVBC
താനും ‘കേരളാ ഡൊണേഷൻ ചാലഞ്ചിൽ’ പങ്കാളിയായെന്നും നിങ്ങളോരോരുത്തരോടും ഇൗ വിവരം പങ്കുവെക്കാനും ഇതിൽ പങ്കാളികളാകാനും അപേക്ഷിക്കുകയാണെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു. കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയാണ് സിദ്ധാർഥ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.