കണ്ണൂർ: ദിലീപ് പ്രശ്നത്തിൽ സർക്കാറും സിനിമ മേഖലയിലുള്ളവരും തമ്മിലുള്ള അകൽച്ച വർധിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നടന്ന സംസ്ഥാന സിനിമ അവാർഡുദാന ചടങ്ങ് നൽകുന്ന സൂചന അതാണ്. താരസംഘടന ‘അമ്മ’ പ്രസിഡൻറ് ഇന്നസെൻറ് എം.പി, കെ.ബി. ഗണേഷ് കുമാർ എം.എൽ.എ എന്നിവരടക്കം സിനിമാലോകത്തെ മുൻനിരക്കാരിൽ പലരും ചടങ്ങിൽനിന്ന് വിട്ടു നിന്നു.
ദിലീപിനെതിരായ പൊലീസ് നടപടിയിൽ തങ്ങളുടെ പ്രതിഷേധ പ്രകടനമായിരുന്നു താരങ്ങളുടെ അസാന്നിധ്യം. ഉദ്ഘാടന പ്രസംഗത്തിൽ ഇക്കാര്യം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങളുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പലരെയും സദസ്സിൽ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അവാർഡ് വാങ്ങാനുള്ളവർ മാത്രം വരുന്ന രീതി ശരിയല്ലെന്നും തുറന്നടിച്ചു.
പ്രാന്തവത്കൃതരും അവരുടെ ജീവിതവും പ്രമേയമായ ചിത്രങ്ങൾ അംഗീകരിക്കപ്പെട്ട ഇത്തവണത്തെ അവാർഡ് പട്ടികയിൽ സൂപ്പർ താരങ്ങൾക്കും മുഖ്യധാരയിലെ പ്രമുഖർക്കും ഇടമുണ്ടായിരുന്നില്ല. അതിൽ അതൃപ്തിയുള്ള താരങ്ങൾ ദിലീപിെൻറ അറസ്റ്റ് കൂടി ഉണ്ടായതോടെ ചടങ്ങിൽ നിന്ന് കൂട്ടേത്താടെ വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ അവാർഡ് നിശയിലെ കലാപരിപാടികൾക്ക് അവാർഡ് പട്ടികയിലുള്ളവരെയല്ലാതെ മറ്റാരെയും കിട്ടാതെ സംഘാടകർ പ്രതിസന്ധിയിലായി.
നടൻ മുകേഷ്, നടി െക.പി.എ.സി ലളിത തുടങ്ങിവരുടെ സാന്നിധ്യമാണ് സംഘാടകർക്ക് ആശ്വാസമായത്. മുേകഷും കെ.പി.എ.സി ലളിതയും എത്തിയത് പാർട്ടിയും സർക്കാറുമായി ബന്ധപ്പെട്ടവരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് വിവരം. അവാർഡ്ദാന വേദിയിൽ സംസാരിച്ച മുകേഷ്, തെൻറ ദിലീപ് അനുകൂല നിലപാട് വ്യക്തമാക്കുകയും ചെയ്തു. നടൻ ശ്രീനിവാസെൻറ തലശ്ശേരിയിലെ വീടിന് നേരെയുണ്ടായ കരിഒായിൽ പ്രയോഗം പരാമർശിച്ച മുകേഷ്, ദിലീപിനെതിരായ നിലപാടുള്ളവരെ കണക്കിന് പരിഹസിക്കുകയും ചെയ്തു.
അവാർഡ്ദാന ചടങ്ങിൽ ആദരിക്കാൻ ക്ഷണിക്കപ്പെട്ട 13 േപരിൽ നടൻ ശ്രീനിവാസനുമുണ്ടായിരുന്നു. എന്നാൽ, സ്വന്തം നാട്ടിൽ നാട്ടുകാരനായ മുഖ്യമന്ത്രിയുടെ കൈയിൽനിന്ന് ആദരമേറ്റുവാങ്ങാൻ ശ്രീനിവാസൻ എത്തിയില്ല. അവാർഡ്ദാന ചടങ്ങിന് തലേന്നാണ് ദിലീപിനെ പിന്തുണച്ച് ശ്രീനിവാസൻ പരസ്യമായി രംഗത്തുവന്നത് എന്നതും ശ്രേദ്ധയം. മികച്ച നടനുള്ള അവാർഡ് നേടിയ വിനായകെൻറ രണ്ടു മിനിറ്റ് പ്രസംഗത്തിലും സിനിമക്കുള്ളിലെ രാഷ്ട്രീയം വിഷയമായി.
ആരും വന്നില്ലെങ്കിലും കുഴപ്പമില്ല, ജനം ഉള്ളിടത്തോളം സിനിമ നിലനിൽക്കുമെന്ന വിനായകെൻറ വാക്കുകൾ അവാർഡ് നിശ ബഹിഷ്കരിച്ച താരപ്രമുഖർക്കുള്ള മറുപടിയാണ്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ പ്രഖ്യാപിച്ച് ‘അവൾക്കൊപ്പം...’ എന്ന ബാനർ ഉയർത്തിക്കാട്ടിയാണ് റീമ കല്ലിങ്കൽ അവതരിപ്പിച്ച നൃത്തശിൽപം അവസാനിപ്പിച്ചത്.
മികച്ച സംവിധായകക്കുള്ള അവാർഡ് ഏറ്റുവാങ്ങിയ വിധു വിൻസെൻറും ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വേദിയിൽ ആവർത്തിച്ചു. ഇതോെട, ദിലീപ് പ്രശ്നത്തിൽ സിനിമക്കാർക്കിടയിലുള്ള ഭിന്നതയും അവാർഡ് നിശയിൽ മറനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.