കൊച്ചി: നടൻ ദിലീപിെൻറ അറസ്റ്റോടെ പ്രതിസന്ധിയിലായത് കോടികൾ ചെലവഴിച്ച നിർമാതാക്കൾ. ഇൗമാസം അവസാനം റിലീസ് നിശ്ചയിച്ചിരുന്ന ബിഗ്ബജറ്റ് ചിത്രം ‘രാമലീല’ അടക്കം എേട്ടാളം ചിത്രങ്ങളുടെ നിർമാതാക്കളാണ് വെട്ടിലായത്. അവയിൽ ചിലതിൽ ദിലീപും നിർമാണ പങ്കാളിയാണ്.
ചിത്രീകരണം പൂർത്തിയായി വരുന്ന ‘കമ്മാരസംഭവം’, ചിത്രീകരണം തുടങ്ങിവെച്ച ‘പ്രൊഫ. ഡിങ്കൻ’ എന്നിവ കൂടാതെ ‘വാളയാർ പരമശിവം’, ‘സദ്ദാം ശിവൻ’, ‘ഞാനാരാമോൻ’, ‘ഇതോ വലിയ കാര്യം’, ‘ഇൗ പറക്കും തളിക’യുടെ രണ്ടാം ഭാഗം തുടങ്ങിയ ചിത്രങ്ങളും ദിലീപിനെ നായകനാക്കി പ്ലാൻ ചെയ്തവയാണ്. ഇവയുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായതോടെ വൻ തുക ഇതിനകം െചലവഴിച്ച നിർമാതാക്കൾ വെട്ടിലായി. ഇവരിൽ പലരും കൂടിയ പലിശക്ക് പണം വായ്പ എ ടുത്ത് ചെലവഴിച്ചവരാണ്.
ജൂലൈ ഏഴിൽനിന്ന് 21ലേക്ക് മാറ്റിയ ‘രാമലീല’യുടെ റിലീസ് വീണ്ടും നീട്ടുമെന്നാണ് സൂചന. ഉടനെതന്നെ ചിത്രം റിലീസ് ചെയ്താൽ തിയറ്ററുകളിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം ദിലീപിന് പ്രതിഫലം നൽകിയ നിർമാതാക്കൾ കുറവാണ്. കാരണം ദിലീപ് ചിത്രങ്ങളിൽ അധികവും പ്രതിഫലത്തിന് പകരം നിർമാണ പങ്കാളിത്തവും വിതരണാവകാശവുമാണ് ആവശ്യപ്പെടാറുള്ളത്.
14 കോടിയാണ് ‘രാമലീല’യുടെ നിർമാണ െചലവ്. ചിത്രീകരണം പാതിവഴിയിലായ ‘കമ്മാരസംഭവ’ത്തിെൻറ സംവിധായകൻ രതീഷ് ഗോപിയാണ്. ഒാണം റിലീസ് ലക്ഷ്യംവെച്ചുള്ള ചിത്രത്തിെൻറ നിർമാതാവ് ഗോകുലം ഗോപാലനാണ്. 10 കോടിയാണ് ചെലവ്. കാമറമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫ. ഡിങ്കൻ’ ത്രീഡി ചിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.