കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ മാനേജർ അപ്പുണ്ണിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അേന്വഷണസംഘം. പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരച്ചിൽ ഉൗർജിതമാെണന്നും ഇവർ അേന്വഷണ പരിധിയിൽതന്നെ ഉെണ്ടന്നുമുള്ള സൂചനയാണ് അധികൃതർ നൽകുന്നത്.
അതിനിടെ, ദിലീപ് തിങ്കളാഴ്ച ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം കേസിൽ വളരെ പ്രധാനമെന്ന് കരുതുന്ന രണ്ടുപേരുടെ മൊഴി വളരെ രഹസ്യമായി രേഖപ്പെടുത്തിയതായാണ് വിവരം. ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും സംസാരിച്ചത് കണ്ടതായാണ് മൊഴി. പൾസർ സുനിയെ കണ്ടിട്ടിെല്ലന്ന നിലപാട് ദിലീപ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇവരുടെ െമാഴി നിർണായകമാകും.
സാക്ഷികൾ സ്വാധീനിക്കപ്പെടാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുത്തത്. ദിലീപിെൻറ മൊെെബൽ ഫോണുകൾ കോടതിക്ക് കൈമാറിയതിനുപിന്നിൽ അേന്വഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ, മറ്റൊരു യുവനടിയെ ക്വേട്ടഷൻ പ്രകാരം പൾസർ സുനി പീഡിപ്പിച്ചതായ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ അവരെയും പൊലീസ് സമീപിച്ചു. അേന്വഷണത്തോട് സഹകരിക്കാൻ തയാറാെണന്നാണ് നടി അറിയിച്ചിരിക്കുന്നത്.
വിമൻ ഇൻ സിനിമ കലക്ടീവിെൻറ ഇടപെടലിനെ തുടർന്നാണ് നടി സഹകരിക്കാൻ തയാറായത്. ലോഹിതദാസിെൻറ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിക്കായി കോട്ടയം കേന്ദ്രമായുള്ള ഒരു നിർമാതാവാണ് ക്വേട്ടഷൻ നൽകിയത്. ദിലീപിന് ഇൗ നിർമാതാവുമായി അടുപ്പമുണ്ട്. ദിലീപിെൻറ ഭാഗം ന്യായീകരിച്ച് ചർച്ചകളിലും മറ്റും ഇദ്ദേഹം സജീവമായിരുന്നു. പൾസർ സുനിക്ക് ദിലീപിൽനിന്ന് ക്വേട്ടഷൻ ലഭിച്ചത് ഇദ്ദേഹം വഴിയാെണന്നും സൂചനയുണ്ട്്. കിളിരൂർ പീഡനക്കേസിലും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.
ദിലീപിന് ജാമ്യം ലഭിക്കും മുമ്പുതന്നെ അപ്പുണ്ണിയെയും പ്രതീഷ് ചാക്കോയെയും കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് ദിലീപിന് നൽകാൻ പ്രതീഷ് ചാക്കോയുടെ കൈവശം ഏൽപിച്ചതായാണ് സുനി പൊലീസിനോട് വെളിപ്പെടുത്തിയത്.
അപ്പുണ്ണിയെയും പ്രതീഷിനെയും ചോദ്യം ചെയ്തശേഷം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അേന്വഷണ സംഘത്തിെൻറ തീരുമാനം. കാവ്യ മാധവനെയും മാതാവ് ശ്യാമളയെയും അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.