വധഭീഷണി: ഷെയ്​ൻ നിഗമി​െൻറ ആരോപണങ്ങൾ നിഷേധിച്ച്​ നിർമാതാവ്​

കൊച്ചി: സിനിമതാരം ഷെയ്ൻ നിഗമി​​െൻറ ആരോപണങ്ങൾ നിഷേധിച്ച്​ നിർമാതാവ്​ ജോബി ജോര്‍ജ്. ഷെയ്‌നിനെതിരെ വധഭീഷണി മ ുഴക്കിയിട്ടി​ല്ലെന്നും നിർമാതാവ​ായ തന്നെ യുവനടൻ വഞ്ചിച്ചെന്നും ജോബി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. താന്‍ നിര ്‍മിക്കുന്ന ‘വെയില്‍’ സിനിമയില്‍ പ്രതിഫലം പറ്റിയശേഷം അഭിനയിക്കാത്തത്​ ചോദ്യംചെയ്യുകയാണുണ്ടായതെന്നും നടൻ കാരണം വന്‍ സാമ്പത്തികബാധ്യത ഉണ്ടായെന്നും ജോബി ജോർജ്​ പറഞ്ഞു.

തനിക്കെതിരെ നിർമാതാവ്​ വധഭീഷണി മുഴക്കിയതായി നടന്‍ ഷെയ്ൻ നിഗം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലാണ്​ ആരോപിച്ചത്​. 30 ലക്ഷം രൂപയാണ് ഷെയ്​ൻ ചോദിച്ച പ്രതിഫലം. എന്നാൽ, ചിത്രീകരണം തുടങ്ങിയപ്പോള്‍ 40 ലക്ഷം വേണമെന്നായി. പറ്റില്ലെന്ന്​ താൻ പറഞ്ഞു. ഭീഷണിപ്പെടുത്തുകയല്ല, നിർമാതാവ്​ എന്ന നിലയിൽ ത​​െൻറ അവസ്ഥ പറയുകയായിരുന്നു. ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ അണിയറപ്രവര്‍ത്തകരെ അറിയിക്കാതെ ഷെയിന്‍ മറ്റൊരു സിനിമയില്‍ അഭിനയിച്ചു. ഇതിനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക്​ പരാതി നല്‍കി. രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചശേഷം രൂപമാറ്റം വരുത്താതെ ‘വെയിലി’ല്‍ അഭിനയിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നിബന്ധന അംഗീകരിച്ച ഷെയ്​ന്‍ മുടി മുറിച്ച്​ ഭാവം മാറ്റി.

മുടി വെട്ടിയത് ഉറക്കത്തില്‍ അറിഞ്ഞില്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. സ്വന്തം മുടി വെട്ടുന്നതുപോലും അറിയാതിരിക്കാൻ താരം ഏതവസ്​ഥയിലായിരുന്നു?. സിനിമയുമായി സഹകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താൻ പറഞ്ഞു. വായ്പയെടുത്താണ്‌ സിനിമക്ക്​ പണം മുടക്കിയത്. 4.82 കോടി ഇതിനകം ചെലവായി. 30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നടൻ സഹകരിച്ചില്ല.

നടൻ സഹകരിച്ചാൽ 10 ദിവസംകൊണ്ട് ചിത്രം പൂർത്തിയാക്കാമെന്നും നിർമാതാവ്​ പറഞ്ഞു. സംവിധായകന്‍ ശരത് മേനോന്‍, ചിത്രത്തി​​െൻറ ആദ്യനിര്‍മാതാവ് സന്ദീപ് എന്നിവരും ജോബിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ, അഭിനേതാക്കളുടെ സംഘനയായ ‘അമ്മ’ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്​. നിർമാതാക്കളുടെ സംഘടനയായ ഫെഫ്​കയുമായി ചേർന്ന്​ ഇരുവരെയും വിളിപ്പിച്ച്​ ഒത്തുതീർപ്പാക്കാനാണ്​ ശ്രമം.

Tags:    
News Summary - Director Joby George to Actor shane nigam -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.