നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുത്ത നടപടിയെ വിമർശിച്ച സംവിധായകൻ ആഷിഖ് അബുവിനെതിരെ സംവിധായകനും നടനുമായ എം.എ നിഷാദ്. നടൻ തിലകന് വേണ്ടി മുതക്കണ്ണീർ പൊഴിക്കുന്നവരോട് എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ആഷിഖ് അബുവിനെ നിഷാദ് വിമർശിക്കുന്നത്.
തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? തിലകൻ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവർത്തകർ ചെയ്തത്. വിലക്കുകൾക്ക് പുല്ലു വില കൽപ്പിച്ച്, അദ്ദേഹത്തേ സിനിമയിൽ അഭിനയിപ്പിച്ച തങ്ങളെ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.