കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ‘ടീം ഫൈവ്’ റിലീസായി രണ്ടു ദിവസമായിട്ടും ചിത്രത്തിെൻറ പോസ്റ്ററുകൾ വിതരണക്കാരുടെ സംഘടന പതിച്ചില്ലെന്ന് നിർമാതാവ് രാജ് സഖറിയാസും സംവിധായകൻ സുരേഷ് ഗോവിന്ദും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഏഴ് ലക്ഷത്തിെൻറ പോസ്റ്റർ അച്ചടിച്ചു. കരാർ വ്യവസ്ഥ പ്രകാരം ഇത് പതിക്കാൻ വിതരണക്കാരുടെ സംഘടന ബാധ്യസ്ഥരാണ്. 8.50 രൂപ തോതിൽ ഇതിനുള്ള പണവും മുൻകൂർ നൽകി-നിർമാതാവ് പറഞ്ഞു.
സിനിമയെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നിൽ ലോബി പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. പബ്ലിസിറ്റി ഇല്ലാത്തതിനാൽ പടം റിലീസായത് ജനങ്ങൾ അറിഞ്ഞിട്ടില്ല. പോസ്റ്റർ ഒട്ടിക്കാത്തതിനെ കുറിച്ച് ആരാഞ്ഞപ്പോൾ മഴമൂലമാണെന്നായിരുന്നു വിതരണക്കാരുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞത്. എന്നാൽ, മറ്റ് സിനിമകളുടെയും റിലീസ് ചെയ്യാനിരിക്കുന്നവയുടെയും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. നിർമാതാവിനോ മറ്റാർക്കോ പോസ്റ്റർ പതിക്കാൻ അധികാരമില്ല. അസോസിയേഷനാണ് അത് ചെയ്യേണ്ടത്. അംഗങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ഇൗ സംഘടന എന്തിനാണ്. അംഗങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ചല്ല സംഘടന പ്രവർത്തിക്കുന്നത്-നിർമാതാവ് ആരോപിച്ചു.
തമിഴിലും തെലുങ്കിലും ഇൗ സിനിമ പുറത്തിറക്കിയിട്ടുണ്ട്. അവിടെ പോസ്റ്റർ പതിച്ചിട്ടുണ്ട്. മൂന്നര കോടി ചെലവിൽ പുതുമുഖങ്ങൾ പ്രാമുഖ്യം നൽകിയെടുത്ത പടമാണ്. തെൻറ ‘അൻവർ’ എന്ന സിനിമക്ക് നല്ല പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, ‘ൈപസ, പൈസ’ക്ക് ഇപ്പോഴത്തെ ഗതിതന്നെയായിരുന്നു. മലയാളത്തിൽ സിനിമയെടുക്കുന്നത് ട്രെയിനിന് മുന്നിൽ തലവെക്കുന്നതിന് തുല്ല്യമാണ്-രാജ് സഖറിയാസ് പറഞ്ഞു. തെൻറ ആദ്യത്തെ സിനിമക്ക് ഇങ്ങനെ സംഭവിച്ചതിൽ നിരാശയുണ്ടെന്ന് സംവിധായകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.