തിരുവനന്തപുരം: ചരിത്രം തുടച്ചുനീക്കുന്ന അവസ്ഥയില്‍ നിശബ്ദതയും പ്രതിരോധമാണെന്ന് എഴുത്തുകാരന് എന്‍.എസ്. മാധവന്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച പി.കെ. നായര്‍ കൊളോക്കിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അടിച്ചമര്‍ത്തല്‍ നിലനില്ക്കുമ്പോള് വിയോജിപ്പ് പ്രകടിപ്പിക്കുക പലപ്പോഴും അസാധ്യമാണ്. അത്തരം ഘട്ടത്തില്‍ നിശബ്ദതകൊണ്ടും പ്രതിഷേധിക്കാമെന്നും എൻ.എസ്. മാധവൻ പറഞ്ഞു.
എന്നാൽ, ഫാഷിസം വാതിൽക്കൽ എത്തുമ്പോൾ അത് വിളിച്ചുപറയാനുള്ള ഉത്തരവാദിത്തം ഏതൊരു പൗരനും കലാകാരനുമുണ്ടെന്നും നാവുകൾ കെട്ടിവെക്കാനുള്ളതല്ലെന്നും നടൻ അലൻസിയർ പറഞ്ഞു. താരപദവിക്ക് അപ്പുറം തെരുവിെൻറ നടനാകാനാണ് തനിക്കിഷ്ടം. പക്ഷേ നാടകക്കാരനെക്കാളും സിനിമ നടൻ ചെയ്യുന്നതിനാണ് മാധ്യമങ്ങളും പ്രാമുഖ്യം കൽപിക്കുന്നത്. അത് ഞാൻ പരമാവധി ഉപയോഗിക്കുന്നുണ്ട്. കമലിനെ കമാലുദ്ദീനെന്ന് വിളിച്ചധിക്ഷേപിക്കുകയും അദ്ദേഹത്തെ പാകിസ്താനിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് കാസർകോട്ട് തെരുവ് നാടകം നടത്തിയത്. ഇതിെൻറ ഭാഗമായി ഭാര്യക്കും അമ്മക്കുമെതിരെ മോശം പ്രചാരണം സമൂഹമാധ്യമങ്ങളിൽ അഴിച്ചുവിട്ടു. അത്രത്തോളം അസഹിഷ്ണുതയുള്ള നാട്ടിൽ വായ് മൂടിയിരിക്കാൻ കഴിയില്ലെന്നും ഇനിയും പൊറാട്ട് നാടകങ്ങളുമായി തെരുവിലിറങ്ങുമെന്നും അലൻസിയർ പറഞ്ഞു. അമിത് ഗാംഗര്‍, സദാനന്ദ് മേനോന്, സംവിധായകന് അനൂപ് സിങ് എന്നിവരും കൊളോക്കിയത്തില്‍ പങ്കെടുത്തു. വീണാ ഹരിഹരന് മോഡറേറ്റര്‍ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.