തൃശൂർ: പത്താം ഇറ്റ്േഫാക്കിൽ അരങ്ങിലെത്തിയത് 10 വനിത സംവിധായകർ. ഏകാംഗ അവതരണം അടക്കമാണിത്. അണിയറയിലും മുൻ നാടകോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി വനിത സാന്നിധ്യം ഇത്തവണ കൂടതലായിരുന്നു. പാർശ്വവത്കരിച്ചവരെ വീണ്ടെടുക്കുന്നു എന്ന പ്രമേയം നിശ്ചയിച്ചപ്പോൾ സ്വഭാവികമായും വനിത പ്രാതിനിധ്യമുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും പത്താം ദളത്തിന് അത്ര തന്നെ വനിത സംവിധായകരുടെ നാടകങ്ങൾ എത്തിയത് യാദൃച്ഛികമായാണെന്ന് ഇറ്റ്ഫോക്ക് സംഘാടകർ വ്യക്തമാക്കി.
ഇറ്റ്ഫോക്കിെൻറ ഉദ്ഘാടന നാടകമായ ‘ഫലസ്തീൻ ഇയർ സീറോ’ ഇസ്രായേൽ സംവിധായിക ഇനാറ്റ് വിസ്മാനാണ് അണിയിെച്ചാരുക്കിയത്. ശ്രദ്ധേയമായ മറ്റൊരു നാടകമായ യു.കെ യുടെ ‘ബോർഡർ ലൈൻ’ സംവിധാനം ചെയ്തത് സോഫി ബെസെയാണ്. ഞായറാഴ്ച അരങ്ങിലെത്തിയ ഇറാൻ നാടകം ‘മാനുസി’െൻറ സംവിധായക നസാനിൻ സഹാമിദേശ്, ദക്ഷിണാഫ്രിക്കൻ നാടകങ്ങളായ ‘വാക്ക്’, ‘വോമ്പ് ഒാഫ് ഫയർ’ സംവിധായിക സാറ മാച്ചറ്റ്, ഇൗജിപ്ത് നാടകം ‘സിഗ് സാഗ്’ സംവിധായിക ലൈല സോളിമിൻ, ദേശീയ നാടകങ്ങളായ ‘അക്ഷയാമ്പര’ സംവിധായിക ശരണ്യ രാം പ്രകാശ്, ‘ഖോൽദോ’, ‘വാക്ക്’ എന്നിവ അരങ്ങിലെത്തിച്ച മായാ കൃഷ്ണ റാവു, നിദ്രാവത്വം’ അരങ്ങിലെത്തിച്ച നിമ്മി റാഫേൽ, ‘നോട്ട്സ് ഒാൺ ചായ്’ അവതാരക ജ്യോതി ദോഗ്ര, ‘സേ വാട്ട്’ സംവിധായിക അവാന്തിക സാഹി എന്നിവരാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.