തിരുവനന്തപുരം: ക്രിയേറ്റിവ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ കോ-ഒാപറേറ്റിവ് സൊസൈറ്റിയുടെ 2017ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ടേക്ക് ഓഫിന്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ മികച്ച നടനായും ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.
മറ്റു പുരസ്കാരങ്ങള്‍: സ്റ്റാര്‍ ഓഫ് ദ ഇയര്‍- ജയസൂര്യ, സഹനടന്‍-- ഉണ്ണി മുകുന്ദന് (ക്ലിൻറ്), സഹനടി- ലെന (ആദം ജോണ്‍), സംഗീത സംവിധായകന്- എം. ജയചന്ദ്രന് (പുള്ളിക്കാരന് സ്റ്റാറാ), ഗാനരചന- എം.ആര്. ജയഗീത (പുള്ളിക്കാരന് സ്റ്റാറാ), ഗായകന്- വിജയ് യേശുദാസ് (ഗ്രേറ്റ് ഫാദര്‍), ഗായിക- ജ്യോത്സ്ന (കാറ്റ്), ബാലതാരം- അലോക് (ക്ലിൻറ്), സ്പെഷല്‍ ജൂറി പുരസ്കാരം-- സുരാജ് വെഞ്ഞാറമൂട് (തൊണ്ടിമുതലും ദൃക്സാക്ഷിയും), ഷിലു എബ്രഹാം (സദൃശവാക്യം 24:29), ഛായാഗ്രാഹകന്‍- രാജീവ് രവി (തൊണ്ടിമുതലും ദൃക്സാക്ഷിയും), ജനപ്രിയ ചിത്രം- പറവ, ജനപ്രിയ നടന്-- ദുല്‍ഖര്‍ സല്മാന് (പറവ), ജനപ്രിയ നടി- - ഹണി റോസ് (ചങ്ക്സ്), ജനപ്രിയ സംവിധായകന് -സൗബിന് ഷഹീര്‍ (പറവ), ജനപ്രിയ ഗായകന്- -കാര്‍ത്തിക് (ആദം ജോണ്‍), ജനപ്രിയ ഗായിക- -ഗൗരി ലക്ഷ്മി (ഗോദ), യൂത്ത് ഐക്കണ്‍-- ടൊവിനോ തോമസ്, ന്യൂ ഫേസ്-ഐശ്വര്യ ലക്ഷ്മി.
തിരക്കഥാകൃത്ത് ഡോ. രാജേന്ദ്രബാബു ചെയര്‍മാനും സംഗീത സംവിധായകന് ദര്ശന് രാമന്, ഗാനനിരൂപകന്‍ ടി.പി. ശാസ്തമംഗലം എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂണില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.