പനാജി (ഗോവ): 50ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ശ്രദ്ധേയ സിനിമയായി, വെർനർ ഹെറോ ഗ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഫാമിലി റൊമാൻസ് എൽ.എൽ.സി. ജപ്പാൻ കുടുംബത്തിെ ൻറ കഥ സരസമായി പറഞ്ഞ സിനിമ നിറകൈയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
അച്ഛൻ നഷ്ട മായ 12കാരിക്ക് അച്ഛനായി, പി.ആർ. ഏജൻസിയെ കുട്ടിയുടെ അമ്മ ഏൽപിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ജിവിതത്തിൽ നഷ്ടമായതെന്തും നൽകാൻ നിങ്ങൾക്ക് ഫാമിലി റൊമാൻസ് എന്ന പി. ആർ. കമ്പനിയെ ഏൽപിക്കാം. വഴിയിൽ കളഞ്ഞുപോരാൻ കഴിയാത്ത സ്നേഹമാകട്ടെ, എന്നും ആഗ്രഹിക്കുന്ന പ്രശസ്തിയുടെ വെള്ളിവെളിച്ചമാകട്ടെ, ഭാഗ്യം കടാക്ഷിക്കുന്ന ലോട്ടറിപോലും നിങ്ങൾക്ക് നൽകാനായി ചുറ്റിലും ഇത്തരം ഏജൻസികൾ നിരന്നു നിൽക്കുന്ന നവകാലത്തെ ശക്തമായി വരച്ചിടുന്നു ഈ സിനിമ.
സാങ്കേതികരംഗത്തെ നെടുനായകരായ ജപ്പാനെ തന്നെ കഥാപശ്ചാത്തലമാക്കുക വഴി മികച്ച തെരഞ്ഞെടുപ്പാണ് സംവിധായകൻ നടത്തിയത്. സമകാലിക ജപ്പാനും ഭാവിയിൽ ലോകം മുഴുക്കെ സംഭവിക്കാവുന്ന സാധ്യതയും ശക്തമായ തിരക്കഥയിലൂടെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽവത്കരണവും പുതിയ വിപണിയെയും ബന്ധങ്ങളെയും എത്രമേൽ സ്വാധീനിക്കുന്നുവെന്ന് ഓസ്കർ നോമിനേഷൻ ലഭിച്ച ഈ സിനിമ കാണിച്ചു തരുന്നു. മരണം വരെ പുനഃസൃഷ്ടിക്കാനും പി.ആർ ഏജൻസി തയാറാണ്. വിപണി മനുഷ്യനിൽനിന്ന് നിഷ്കരുണം പറിച്ചെടുത്ത വൈകാരികതയും സ്നേഹത്തിെൻറ അടരുകളും വിപണിതന്നെ തിരികെ നൽകുന്നു. നിങ്ങൾ പണം കൊടുക്കണം എന്നു മാത്രം. ഇഷിൽ യുഷിയും മഹിരോ തനിമോട്ടൊയും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.