ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ്: എൻട്രികൾ അയക്കേണ്ട അവസാന തിയതി നീട്ടി

പ്രളയ ദുരന്ത സാഹചര്യം പരിഗണിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിലേക ്കുള്ള എൻട്രികൾ അയക്കുവാനുള്ള അവസാന തിയതി 2019 മാർച്ച് 15 വരെ നീട്ടിയെന്ന് ഫെഫ്ക. ഷോർട്ട് ഫിലിം മേക്കേഴ്സിന്‍റെ അഭ ്യർത്ഥന മാനിച്ചാണ് അവസാന തിയതി നീട്ടിയത്.

ഇന്ത്യയിലെ പ്രശസ്ത സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും ജൂറി അംഗങ്ങളായി എത്തുന്ന ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിൽ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും മത്സരിക്കാവുന്നതാണ്. നേരത്തെ പൂര്‍ത്തിയാക്കിയ,
വിവിധ മേളകളിൽ പങ്കെടുത്ത, യൂട്യുബിലും മറ്റും അപ്പ്ലോഡ് ചെയ്ത ചിത്രങ്ങൾക്കും എൻട്രികൾ സമര്‍പ്പിക്കാം. കഴിഞ്ഞ വർഷം മത്സരത്തിൽ പങ്കെടുത്ത ഫിലിമുകൾ മാത്രം പരിഗണിക്കുന്നതല്ല. വിഷയ നിബന്ധനകളില്ല. സമയം 30 മിനുട്ടില്‍ കവിയരുത്. ഒരാൾക്ക് എത്ര എൻട്രികൾ വേണമെങ്കിലും അയക്കാവുന്നതാണ്. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്‌.

ഫെഫ്കയുടെ പ്രശസ്തി പത്രത്തിനും ശില്‍പ്പത്തിനും പുറമെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം രൂപയുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. മികച്ച സംവിധായകൻ, രചയിതാവ്, നടൻ, നടി, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ, സംഗീത സംവിധായകൻ എന്നിവർക്കും അവാർഡുകൾ ഉണ്ടായിരിക്കും.

എന്‍ട്രികളിൽ നിന്ന് മികച്ച ക്യാമ്പസ്, പ്രവാസി ഫിലിമുകൾക്ക് പ്രത്യേക പുരസ്ക്കാരങ്ങൾ നൽകുന്നതായിരിക്കും.എന്‍ട്രികള്‍ 2019 മാർച്ച് 15-ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെഫ്കയുടെ വെബ് സൈറ്റ് www.fefkadirectors.com സന്ദര്‍ശിക്കുക. Ph: 0484–2408156, 2408005, 09544342226

Tags:    
News Summary - FEFKA Short Film Festival Second Edition-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.