നിലവിൽ തിയറ്ററിലുള്ള ചിത്രങ്ങൾ പിൻവലിക്കില്ലെന്ന് നിർമാതാക്കൾ

തിരുവനന്തപുരം: ക്രിസ്മസിന് നിലവിൽ തിയറ്ററിലുള്ള ചിത്രങ്ങളുടെ പ്രദർശനം പിൻവലിക്കില്ലെന്ന് നിർമാതാക്കൾ. പിൻവലിക്കൽ നടപടി അന്യഭാഷാ സിനിമകളെ സഹായിക്കുമെന്ന വിലയിരുത്തലിൽ നിന്നാണ് ഇത്തരമൊരു തീരുമാനം. ആമിർ ഖാന്റെ ഹിന്ദി ചിത്രം ദംഗൽ, വിശാലിന്റെ തമിഴ് ചിത്രം കത്തിസണ്ടെ തുടങ്ങിയ സിനിമകൾ കേരളത്തിൽ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു. തിയേറ്ററുകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരേ മുഖം, ആനന്ദം എന്നീ സിനിമകള്‍ പിന്‍വലിക്കാനായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ആലോചിച്ചത്. ഇത് പ്രായോഗികമല്ലെന്ന് മനസിലായതോടെ നീക്കത്തില്‍ നിന്ന് പിന്‍മാറിയത്.

നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ നിലനിന്നുപോരുന്ന കളക്ഷൻ ഷെയറിംഗിലെ അനുപാതമാണു സിനിമാ പ്രതിസന്ധിക്കു കാരണമായിട്ടുള്ളത്. നിലവിൽ കളക്ഷന്റെ 60 ശതമാനം നിർമാതാക്കൾക്കും 40 ശതമാനം തിയറ്റർ ഉടമകൾക്കുമാണ്. ഇത് ഏകീകരിച്ച് 50 ശതമാനമാക്കണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെടുമ്പോൾ അത് അംഗീകരിക്കാനാകില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്. -

 


 

 

 

Tags:    
News Summary - film distribution and producers kerala cinema strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.