ബംഗളൂരു: മീ ടൂ വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് തിരികൊളുത്തിയതിനുപിന്നാലെ കന്നട സ ിനിമ മേഖലയിലെ (സാൻഡൽവുഡ്) സ്ത്രീകളുടെ പരാതികൾ കേൾക്കാനായി പരാതി പരിഹാര കമ്മിറ്റി രൂപവത്കരിച്ചു. കർണാടകയിലെ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി (ഫയർ) എന്ന സിനിമ സംഘടനയാണ് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് രൂപം നൽകിയത്. സംവിധായിക കവിത ലങ്കേഷ് ആണ് ഫയറിെൻറ ചെയർപേഴ്സൺ. കഴിഞ്ഞവർഷമാണ് ഫയർ എന്ന സിനിമ സംഘടനക്ക് രൂപം നൽകിയതെങ്കിലും പരാതി പരിഹാര കമ്മിറ്റിക്ക് കഴിഞ്ഞദിവസമാണ് രൂപം നൽകിയത്.
തെന്നിന്ത്യൻ നടൻ അർജുൻ സർജക്കെതിരെയുള്ള കന്നട നടിയായ മലയാളി ശ്രുതി ഹരിഹരെൻറ വെളിപ്പെടുത്തലിന് പിന്നാലെ കന്നട സിനിമ മേഖലയിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് സിനിമാ മേഖലക്കുള്ളിൽ പരാതി പരിഹാര കമ്മിറ്റി (ഇേൻറണൽ കംപ്ലയിൻറ്സ് കമ്മിറ്റി) രൂപവത്കരിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായാണ് സൊസൈറ്റി നിയമപ്രകാരം ഫയർ രജിസ്ട്രർ ചെയ്തിരിക്കുന്നത്. ഒമ്പതു വനിതകളും രണ്ടു നിയമവിദഗ്ധരും അടങ്ങുന്ന 11അംഗ സംഘമാണ് കമ്മിറ്റിയിലുണ്ടാകുക.
അതേസമയം, നടൻ അർജുനെതിരായ പരാതിയിൽ കർണാടക ഫിലിം ചേംബർ ഒാഫ് കോമേഴ്സ് ഇടപെട്ടു. നടി ശ്രുതിയുമായും അർജുനുമായും ഇക്കാര്യം സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശ്നം ഇരുവരും തമ്മിൽ പറഞ്ഞുതീർക്കട്ടെ എന്ന നിലപാടിലാണ് ഫിലിം ചേംബർ. അർജുനെതിരായ വെളിപ്പെടുത്തലിൽ നടി ശ്രുതി ഉറച്ചുനിൽക്കുകയാണ്. അതേ അനുഭവം മറ്റു നാലു നടിമാർക്കും ഉണ്ടായിട്ടുണ്ടെന്നും ശ്രുതി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.