നമ്മൾ പ്രവാസികൾ; എന്നാൽ ഈ രാജ്യനിവാസികളോ ? ഉള്ളകം പൊള്ളുന്ന കവിതയുമായി തപ്സി

ലോക്ഡൗൺ കാല ഇന്ത്യൻ യാഥാർഥ്യം മുഖ്യധാരാ മാധ്യമങ്ങൾ പോലും മറച്ചുവെച്ചുവെന്നതാണ് വാസ്തവം. മാധ്യമങ്ങളോടൊപ്പം ജനപിന്തുണയുള്ള നേതാക്കളും ചലച്ചിത്ര പ്രവർത്തകരും കണ്ടില്ലെന്ന് നടിച്ചപ്പോൾ വിരലിലെണ്ണാവുന്നവർ ആ യാഥാർഥ്യത്തെ ധൈര്യപൂർവം വിളിച്ചു പറഞ്ഞു.

ബോളിവുഡ് നടി തപ്സി പന്നുവാണ് ലോക്ഡൗൺ കാല ഇന്ത്യയുടെ യാഥാർഥ്യം കവിതകളിലൂടെ വിളിച്ചു പറഞ്ഞത്. ആനിമേഷനിലൂടെ അവതരിപ്പിച്ച കവിത ലോക്ഡൗൺ കാലത്ത് ഇന്ത്യയിലെ ’ദേശ് വാസികൾ’ അനുഭവിച്ച കഷ്ടതകളെ കുറിച്ചായിരുന്നു. നമ്മളെല്ലാം  പ്രവാസികളാണ്, എന്നാൽ ഈ രാജ്യനിവാസികളാണോ എന്ന ചോദ്യമാണ് കവിത ഉയർത്തുന്നത്.

കവിത ഇതിനകം തന്നെ ട്വിറ്ററിൽ ട്രെൻഡിങ് ആണ്. നെഞ്ച് പൊള്ളുന്ന ഈ ചിത്രങ്ങൾ നമ്മുടെ മനസിൽ നിന്ന് മായില്ല. ചില വരികൾ ഉള്ളിൽ കാലാകാലം നിലനിൽക്കും. ഈ മഹാമാരി ചെറിയ അണുബാധയേക്കാൾ മാരകമാണ്.  എന്‍റെ ഹൃദയത്തിൽ നിന്നും നിങ്ങളുടെ ഹൃദയത്തിലേക്ക് അവിടെ നിന്നും ഹൃദയം തകർന്ന ആയിരങ്ങളിലേക്ക് -എന്ന് കുറിച്ചാണ് തപ്സി ഈ കവിത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നമ്മൾ പ്രവാസികളാണ്, പക്ഷേ  ഈ രാജ്യത്തെ നിവാസികളാണ് എന്നതിൽ സംശയമുണ്ട്. ഞങ്ങളെ മനുഷ്യരായി കാണാനാകുന്നില്ലെങ്കിൽ എല്ലാവരെയും കൊല്ലാൻ ഉത്തരവിടൂ. ആയിരക്കണക്കിന് മൈലുകൾ നഗ്നപാദനായി ചിലർ നടന്നു, ചിലരാകട്ടേ സൈക്കിളുകളിൽ പോയി. പലരും വിശപ്പുമൂലം മരിച്ചു. ഇവിടെ പ്രതിമകൾ വലുതും മനുഷ്യജീവിതം ചെറുതുമാണ്. വെറും കുടിയേറ്റക്കാർ മാത്രമാണ്, ഞങ്ങൾ ഈ രാജ്യത്ത് താമസിക്കുന്നവരാണോ? -എന്നാണ് കവിതയിലൂടെ തപ്സി പറയുന്നത്. 

Tags:    
News Summary - Heart Touching Poem by Taapsee Pannu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.