ന്യൂഡൽഹി: വെള്ളിത്തിരയിൽ ദുരന്തനായികമാരെ അവതരിപ്പിച്ച് ഹിന്ദി സിനിമയിലെ താരറാണിയായി മാറിയ മീനാകുമാരിക്ക് അവരുടെ 85ാം ജന്മദിനത്തോടനുബന്ധിച്ച് ഗൂഗ്ളിെൻറ ആദരം. അവരുടെ ആത്മാവിഷ്കാരം എന്ന് വാഴ്ത്തപ്പെട്ട ‘പകീസ’ എന്ന സിനിമയിലെ ഒരു രംഗം നൽകിയാണ് ഗൂഗ്ൾ ഡൂഡിലിലൂടെ അവരെ ഒാർമപ്പെടുത്തിയത്. 1933ൽ അലി ബക്സിെൻറയും ഇക്ബാൽ ബീഗത്തിെൻറയും മകളായി മുംബൈയിൽ ജനിച്ച ഇവരുെട യഥാർഥ പേര് മഹജബിൻ ബാനു എന്നാണ്. 1972ലാണ് മരണം.
‘പകീസ’ , ‘സാഹിബ് ബീബി ഔര്‍ ഗുലാം’ എന്നീ ക്ലാസിക് ചിത്രങ്ങളിലൂടെയാണ് അവർ ഹിന്ദി സിനിമയിലെ സൂപ്പർസ്റ്റാറായത്. അഭിനയത്തിനു പുറമെ ഉർദു കവയിത്രികൂടിയായിരുന്നു മീനാകുമാരി. അടുത്തിടെ പ്രഫ. നൂറുല്‍ ഹസനാണ് ഇവരുടെ കവിതകൾ കണ്ടെടുത്തത്. ഔട്ട്ലുക്ക് പത്രാധിപരായിരുന്ന വിനോദ് മേത്ത രചിച്ച ഇവരുടെ ജീവചരിത്രം പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.