പിതാവ് രാകേഷ് റോഷന് അർബുദ രോഗമുണ്ടെന്ന് സ്ഥിരീകരിച്ച് നടൻ ഹൃത്വിക് റോഷൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹൃത്വിക് ഇക് കാര്യം അറിയിച്ചത്. പിതാവിന് തൊണ്ടയിൽ കാൻസറാണെന്നും പ്രാരംഭഘട്ടത്തിലാണെന്നും താരം അറിയിച്ചു. അച്ഛനൊപ്പം നിൽക്കുന്ന ഇരുവരുടേയും ഫോട്ടോയും ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിട്ടുണ്ട്.
രാവിലെ അച്ഛനോട് ഒരു ചിത്രമെടുക്കട്ടെ എന്നു ചോദിച്ചു. ശസ്ത്രക്രിയ ദിനത്തിലും അദ്ദേഹം ജിം മുടക്കാറില്ലെന്നറിയാം. എനിക്കറിയാവുന്നതിൽ ഏറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് തൊണ്ടയിൽ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ്. ഇന്ന് അദ്ദേഹത്തിന് നല്ല ഉണർവുണ്ട്. രോഗത്തിനെതിരെ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലാണ്. അദ്ദേഹത്തെപ്പോലൊരാൾ നയിക്കാൻ മുന്നിലുള്ളത് ഭാഗ്യവും അനുഗ്രഹവുമാണ്. ലവ് യു ഡാഡ്...
നിർമാതാവും നടനും സംവിധായകനുമായ രാകേഷ് 70 ഓളം സിനിമകളിൽ അഭിനയിച്ചു. ഹൃത്വിക് നായകനായ കഹോ നാ പ്യാർ ഹെ നിർമിച്ചത് രാകേഷ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.