മുംബൈ: ബോളിവുഡ് സംവിധായകൻ വികാസ് ബാലിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരണവുമായി നടൻ ഋത്വിക് റോഷൻ. ഇത്തരം സ്വഭാവദൂഷ്യമുള്ള ആരുമൊത്തും ജോലിചെയ്യുക എന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
ഇത്തരം സംഭവങ്ങൾ മൂടിവെക്കാൻ പാടില്ല. തെറ്റുകാർ ശിക്ഷിക്കപ്പെടണമെന്നും ചൂഷണം ചെയ്യപ്പെട്ടവർക്ക് സംസാരിക്കാൻ കരുത്തു നൽകി അവരെ ശക്തരാക്കണമെന്നും ഋത്വിക് പറഞ്ഞു. വികാസ് ബഹലിനെതിരെ മുൻ ജീവനക്കാരിയാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.