തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍. ക്ളയര്‍ ഒബ്സ്ക്യോര്‍, വെയര്‍ഹൗസ്ഡ്, മാന്‍ഹോള്‍, ദ കഴ്സ്ഡ് വണ്‍സ്, മാജ് രാതി കേതകി, നൈഫ് ഇന്‍ ദ ക്ളിയര്‍ വാട്ടര്‍, സോള്‍ ഓണ്‍ എ സ്ട്രിങ്ങ്, കാടു പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍.
ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമിയ്ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ മൂന്ന് ചിത്രങ്ങളും കെന്‍ലോച്ചിന്‍്റെ രണ്ട് ചിത്രങ്ങളും കന്‍ടെംപററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മിയാ ഹാന്‍സന്‍്റെ ചിത്രവും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 26 ചിത്രങ്ങളും മൈഗ്രേഷന്‍ വിഭാഗത്തില്‍ രണ്ടും ജൂറി, റീസ്റ്റോര്‍ഡ് ചെക് ക്ളാസിക്സ്, നൈറ്റ് ക്ളാസിക് വിഭാഗങ്ങളില്‍ ഓരോ ചിത്രവും പ്രദര്‍ശിപ്പിക്കും.
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കസാക്കിസ്ഥാനില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. എര്‍മെക് തുര്‍സുനോവിന്‍്റെ ദ ഓള്‍ഡ് മാന്‍, അന്‍ഷി ബാലയുടെ ഖസാഖ് എലി'എന്നിവയാണ് ചിത്രങ്ങള്‍. ഈ ചലച്ചിത്ര മേള പ്രാധാന്യം നല്‍കിയ രാജ്യമാണ് കസാക്കിസ്ഥാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.