പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വീണ്ടും സംവിധായകൻ ലിജോ ജോസ് പെല്‍ ലിശ്ശേരിയുടെ കൈയൊപ്പ്. ഇത്തവണ ‘ജല്ലിക്കട്ടി’ലൂടെയാണ് മികച്ച സംവിധായകനുള്ള രജ തമയൂരം പുരസ്കാരം ലിജോക്ക് ലഭിച്ചത്. 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർ ഡ്. കഴിഞ്ഞ വർഷം ‘ഈ.മ.യൗ’വിലൂടെ ലിജോ രജതമയൂരം നേടിയിരുന്നു. കൗമാരക്കാരെൻറ വികാ രങ്ങളും പ്രതീക്ഷകളും ആശങ്കകളും വിഷയമാക്കി െബ്ലയ്സ് ഹാരിസൻ സംവിധാനം ചെയ്ത ഫ്ര ഞ്ച് ചിത്രം ‘പാർട്ടിക്ൾസി’നാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം. 40 ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും.
ഗറില രാഷ്ട്രീയ തടവുകാരനായ കാർലോസ് മാരിഗെല്ലയായി പകർന്നാടിയ സ്യൂ ഷോർജിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഉരുട്ടിക്കൊലക്ക് വിധേയനായ ഉദയകുമാറിെൻറ അമ്മയുടെ പോരാട്ടത്തിെൻറ കഥ പറഞ്ഞ ‘മായി ഘട്ട്: ക്രൈം നമ്പര്‍ 103/2005’ എന്ന മറാത്തി ചിത്രത്തിലെ അഭിനയത്തിന് ഉഷ ജാദവ് മികച്ച നടിയായി. ആനന്ദ് നാരായണ്‍ മഹാദേവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ‘പ്രഭാ മായി’ എന്ന കഥാപാത്രത്തെയാണ് ഇവർ അവതരിപ്പിച്ചത്.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ‘അബു ലെയ്ല’ സംവിധാനം ചെയ്ത അമിൻ സീദി ബൂമദിനും ‘മോൺസ്റ്റേഴ്സ്’ സംവിധാനം ചെയ്ത മാരിയ ഒൾടെന്യൂവും നേടി. പെമ സെദെൻറ ചൈനീസ് ചിത്രം ‘ബലൂൺ’ പ്രത്യേക ജൂറി പരമാർശം നേടി. അഭിഷേക് ഷാ സംവിധാനം ചെയ്ത ‘ഹെല്ലാരോ’ എന്ന ഗുജറാത്തി ചിത്രത്തിെൻറ മികവും ജൂറി പ്രത്യേകം പരാമർശിച്ചു.
ഗോവയിൽ ലിജോയുടെ ‘മാന്ത്രികക്കെട്ട്’
പനാജി: മനുഷ്യെൻറയുള്ളിലെ മൃഗത്തെ കെട്ടഴിച്ചുപറത്തിയ ‘ജല്ലിക്കട്ടി’ലൂടെ വീണ്ടും കേരളത്തിലേക്ക് സിനിമ പുരസ്കാരമെത്തുേമ്പാൾ ലിജോ ജോസ് പെല്ലിശ്ശേരിക്ക് അഭിമാനിക്കാനേറെ. മലയാള സിനിമ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിച്ച ജല്ലിക്കെട്ട് ടൊറേൻറാ ഫെസ്റ്റിവൽ ഉൾപ്പെടെ മേളകളിൽ സാന്നിധ്യമറിയിച്ച ശേഷമായിരുന്നു ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞ തവണ ‘ഇ.മ.യൗ’വിലൂടെ രജതമയൂരം നേടിയ ആത്മവിശ്വാസത്തിലായിരുന്ന ലിജോയുടെ രണ്ടാമൂഴത്തിനുള്ള പ്രതീക്ഷ വെറുതെയായില്ല.
മലയാള സിനിമ എത്തിച്ചേരാത്ത അരിക് കാഴ്ചകളായിരുന്നു ലിജോക്ക് പ്രിയം. 2010ൽ നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോയുടെ തുടക്കം. നാലാമത്തെ ചിത്രമായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് 86 പുതുമുഖങ്ങൾ അഭിനയിച്ച ‘അങ്കമാലി ഡയറീസ്’ പ്രദർശന വിജയം നേടി. തുടർന്ന് വന്ന ഫഹദ് ഫാസിൽ ചിത്രം ‘ആമേൻ’ സൂപ്പർ ഹിറ്റായി. പിന്നീടാണ് ഇ.മ.യൗ എടുത്തത്.
കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമത്തിൽ ഇറച്ചിവെട്ടുകാരൻ വർക്കി (ചെമ്പൻ വിനോദ്) കശാപ്പുചെയ്യാനായി കൊണ്ടുവന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അതിനെ പിടിക്കാനായി ഗ്രാമീണർ നടത്തുന്ന ശ്രമങ്ങളുമാണ് ‘ജല്ലിക്കട്ടിെൻറ’ ഇതിവൃത്തം. എസ്. ഹരീഷിെൻറ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ലിജോ ജല്ലിക്കട്ട് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.