തിരുവനന്തപുരം: ഡിസംബര്‍ നാലുമുതല്‍ 11 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന്‍ നവംബര്‍ അഞ്ചിന് ആരംഭിക്കും. 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് വ്യത്യസ്ത ജൂറികളാണ് മേളക്കുള്ളത്. ഒൗദ്യോഗിക ജൂറിയുടെ ചെയര്‍മാന്‍ ബ്രസീലിലെ പ്രശസ്ത ചലച്ചിത്രപ്രവര്‍ത്തകന്‍ ഷൂലിയോ ബ്രിസേന്‍ ആണ്. മൗസ സിനി അബ്സ, നാദിയ ഡ്രെസ്റ്റി, മാക്സിന് വില്യംസ്, ജാനു ബറുവ എന്നിവര്‍ അംഗങ്ങളായിരിക്കും. ഡെറക് മാല്‍ക്കം, ലതിക പഡ്ഗോങ്കര്‍ എന്നിവര്‍ ഫിപ്രസി ജൂറി അംഗങ്ങളാണ്. നെറ്റ്പാക് ജൂറിയായി സിദ്ദിഖ് ബര്‍മാക്, സ്വര്‍ണ മല്ലവര്‍ചി, മീനാക്ഷി ഷെഡ്ഡെ എന്നിവരെ നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ 500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 300 രൂപ. ഇത്തവണ കൂടുതല്‍ തിയറ്ററുകള്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.