തിരുവനന്തപുരം: ഡിസംബര്‍ ആറുമുതല്‍ 13 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്ക ുന്ന 24ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാൻ അക്കാദമി മുഖമാസികയായ ചലച്ചിത്ര സമീക്ഷ യുടെ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
1000 പാസ് നിലവില്‍ വരിക്കാരായവര്‍ക്കും 1000 പാസ് ഇനി വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. ചലച്ചിത്രപഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള മാസികയുടെ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ 500 രൂപയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20 മുതല്‍ 25 വരെ 1000 രൂപ ഡെലിഗേറ്റ് ഫീ അടച്ച് രജിസ്റ്റര്‍ ചെയ്യാം. ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഡ്യൂട്ടി പാസ് ഡിസംബര്‍ ആദ്യവാരം ടാഗോര്‍ തിയറ്ററില്‍നിന്നു ലഭിക്കും. ഓണ്‍ലൈന്‍, എഫ്.എം റേഡിയോ എന്നീ മാധ്യമങ്ങള്‍ സ്ഥാപനമേധാവിയുടെയോ എഡിറ്ററുടെയോ സാക്ഷ്യപത്രം സഹിതം ടാഗോര്‍ തിയറ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്പ് ഡെസ്കില്‍ അപേക്ഷ നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.