തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായ ‘പാര്‍ട്ടിങ്’ ഡിസംബര്‍ 9 ന് വൈകുന്നേരം 6 മണിക്ക് തുറന്ന വേദിയായ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. പലായനത്തിന്‍്റേയും കുടിയേറ്റത്തിന്‍്റേയും സമകാലീന കഥാപശ്ചാത്തലമാണ് പാര്‍ട്ടിങിനുള്ളത്.
കുടിയേറ്റത്തിന്‍്റെ പേരില്‍ തന്‍്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലേക്ക് കുടിയേറേണ്ടി വരുന്ന ഫെറഷ്തെ എന്ന പെണ്‍കുട്ടിയുടേയും അവളെത്തേടിയിറങ്ങുന്ന കാമുകനായ നാബി എന്ന ചെറുപ്പക്കാരന്‍്റേയും അനുഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 78 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ അഫ്ഗാനിസ്ഥാന്‍-ഇറാന്‍ ചിത്രത്തിന്‍്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവീദ് മഹ്മൗദിയാണ്. 2016 സെപ്തംബര്‍ 9ന് അഫ്ഗാനിലാണ് ചിത്രം റിലീസ് ചെയ്തത്.
ബൂസന്‍ ഇന്‍്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ച ചിത്രമാണ് പാര്‍ട്ടിങ്. തെസലോനിക്കി ഇന്‍്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ (ഗ്രീസ്), താലിന്‍ ബ്ളാക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവല്‍ (എസ്റ്റോണിയ), ബ്രിസ്ബേന്‍ ഏഷ്യ പെസഫിക് ഫിലിം ഫെസ്റ്റിവല്‍ (ആസ്ട്രേലിയ) എന്നിവയിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മേളയുടെ ആറാം ദിവസമായ 14ന് 3 മണിക്ക് കൈരളി തീയേറ്ററില്‍ പാര്‍ട്ടിങ് വീണ്ടും പ്രദര്‍ശിപ്പിക്കും.
ഐ.എഫ്.എഫ്.കെ.യുടെ കേന്ദ്രപ്രമേയം കൂടിയായ കുടിയേറ്റം വിഷയമാക്കുന്ന ‘മൈഗ്രേഷന്‍ ഫിലിംസ്’ എന്ന വിഭാഗത്തില്‍ എട്ട് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.