തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനം കേട്ടപ്പോള്‍ എഴുന്നേറ്റില്ളെന്ന പരാതിയെ തുടര്‍ന്ന് ഒരു ഡെലിഗേറ്റിനെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് അജന്ത തിയറ്ററിലാണ് സംഭവം. ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ ഇരുന്ന തിരുവനന്തപുരം കേശവദാസപുരം സ്വദേശി സുനിലിനെയാണ് (40) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിയറ്ററില്‍ ഉണ്ടായിരുന്ന ചിലരാണ് ദേശീയഗാനസമയത്ത് ഇയാള്‍ എഴുന്നേറ്റില്ളെന്ന് പൊലീസിനെ അറിയിച്ചത്. ഇതോടെ തിയറ്ററില്‍ ഉണ്ടായിരുന്ന പൊലീസുകാരത്തെി കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സുപ്രീംകോടതി വിധിമാനിക്കാത്തതിന് ഐ.പി.സി 188 വകുപ്പാണ്ചുമത്തിയിരിക്കുന്നത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ തിങ്കളാഴ്ച ദേശീയഗാനത്തോട് അനാദരവ് കാട്ടിയതിന് ആറുപേരെ മ്യൂസിയം പൊലീസ് അറ്സ്റ്റ് ചെയ്യുകയും അഞ്ചു പേരെ കസ്റ്റഡിലെടുക്കുകയും ചെയ്തിരുന്നു. ഇതിനത്തെുടര്‍ന്ന് മേളയില്‍ ശക്തമായ പ്രതിഷേധമാണ് ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നത്.
തിയറ്ററിനുള്ളില്‍നിന്ന് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്യില്ളെന്നും അങ്ങനെ ഉണ്ടായാല്‍ മേള നടത്തിക്കൊണ്ടുപോകുക ബുദ്ധിമുട്ടാകുമെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് ഒരു ഡെലിഗേറ്റിനെ കൂടി തിയറ്ററില്‍ കയറി പൊലീസ് പിടികൂടിയത്. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടിയതിന് പിടിയിലായ ഡെലിഗേറ്റുകലുടെ എണ്ണം ഏഴായി.
അതേസമയം, പൊലീസ് തിയറ്ററില്‍ കയറി ഡെലിഗേറ്റിനെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് അക്കാദമിക്ക് വിവരം ലഭിച്ചിട്ടില്ളെന്നും ഇതിനെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും കമല്‍ വ്യക്തമാക്കി. അതേസമയം, തന്‍െറ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിച്ചതിനെതിരെ കമല്‍ രംഗത്തുവന്നു. ദേശീയഗാനത്തിനു വേണ്ടി വാദിക്കുന്നവര്‍തന്നെ ദേശീയഗാനത്തെ അവഹേളിക്കുകയാണെന്നും ദേശീയഗാനം തെരുവില്‍ ആലപിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും കമല്‍ വ്യക്തമാക്കി. മേളയില്‍ ദേശീയഗാനം നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം ഡെലിഗേറ്റുകളും പ്രതിഷേധക്കാര്‍ക്കെതിരെ യുവമോര്‍ച്ചയും രംഗത്തത്തെി. ഓരോ പ്രദര്‍ശനത്തിനും തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനോട് വിദേശികള്‍ക്കും എതിര്‍പ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.