കൊച്ചി: ‘അമ്മ’ നികുതി വെട്ടിച്ചിട്ടില്ലെന്ന് പ്രസിഡൻറ് ഇന്നസെൻറ്. വരുമാനം ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല, സംഘടനയുടെ പേരിലാണ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കുകൂടി ഉപയോഗിക്കുന്ന, സംഘടനകളുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് നികുതി ബാധകമല്ലെന്ന് പി. ചിദംബരം ധനമന്ത്രിയായിരിക്കെ നിർദേശമുണ്ട്.
അതുകൊണ്ടാണ് നികുതി അടക്കാതിരുന്നത്. ചികിത്സ സഹായം, പ്രതിമാസ പെൻഷൻ, ഭവനനിർമാണ പദ്ധതി തുടങ്ങിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ‘അമ്മ’ നടത്തുന്നുണ്ട്. ഏതാനും വർഷംമുമ്പ് ആദായനികുതി വകുപ്പ് സംഘടനയോട് നികുതി അടക്കാൻ ആവശ്യപ്പെട്ടതിനാൽ ഇതിനെതിരെ കോടതിയിൽ ഹരജി നൽകി.
വിധി വന്നിട്ടില്ല. നികുതി അടക്കാനാണ് കോടതി നിർദേശമെങ്കിൽ പൂർണമായി അനുസരിക്കും. ഇതിനെ നികുതിവെട്ടിപ്പായി ചിത്രീകരിക്കുന്നതിനുപിന്നിൽ ‘അമ്മ’യെ കരിവാരിത്തേക്കാനുള്ള ചിലരുടെ ഗൂഢനീക്കമാണെന്നും ഇന്നസെൻറ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.