ഐ.എഫ്.എഫ്.കെ: രജിസ്​ട്രേഷൻ 10 മുതൽ, ഡെലിഗേറ്റ്​ ഫീസ്​ 650 രൂപ

തിരുവനന്തപുരം: 22ാം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ ​പ്രതിനിധി രജിസ്​ട്രേഷൻ നവംബർ 10​ മുതൽ ആരംഭിക്കുമെന്ന്​ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇക്കുറി വിവിധ വിഭാഗങ്ങളിലുള്ളവർക്ക്​ നിശ്ചിത ദിവസങ്ങൾ നിശ്ചയിച്ചാണ്​ രജിസ്ട്രേഷന്​ സൗകര്യമൊരുക്കിയിട്ടുള്ളത്​. നവംബർ 10 മുതൽ 12 വരെ വിദ്യാർഥികൾക്കും നവംബർ 13 മുതൽ 15 വരെ പൊതുവിഭാഗത്തിനും നവംബർ 16 മുതൽ 18 വരെ സിനിമ, ടി.വി, പ്രഫഷണലുകൾക്കും നവംബർ 19 മുതൽ 21 വരെ ഫിലിം സൊസൈറ്റി പ്രവർത്തകർക്കും 22 മുതൽ 24 ​വരെ മാധ്യമ​പ്രവർത്തകർക്കുമാണ്​ രജിസ്​റ്റർ ചെയ്യാവുന്നത്​. ഡെലിഗേറ്റ്​ ഫീസ്​ ഇക്കുറി 650 രൂപയായി ഉയർത്തി​. വിദ്യാർഥികൾക്ക്​ 350 രൂപയാണ്​ ഫീസ്​. ഒാരോ വിഭാഗവും അനുവദിച്ച തീയതിക്കുള്ളിൽ ഡെലിഗേറ്റ്​ ഫീസ്​ അടയ്​ക്കണം. നിശ്ചയിച്ച തീയതിക്കുള്ളിൽ പണമടച്ച്​ നടപടികൾ പൂർത്തിയാകുന്നവർക്ക്​ മാ​ത്രമേ രജിസ്​ട്രേഷൻ ലഭിക്കൂ. 

നേരത്തേ പ്രതിനിധികളായി രജിസ്​റ്റർ ചെയ്​തവർക്ക്​ പഴയ യൂസർനെയിമും പാസ്​വേഡും ഉപയോഗിക്കാം. ഇക്കുറി ഒാൺലൈൻ വഴിയും അക്ഷയ ​േക​ന്ദ്രങ്ങൾ വഴിയും പണമടയ്​ക്കാം. പൊതുവിഭാഗത്തിൽ അക്കാദമിയുടെ മുഖപ്രസിദ്ധീകരണമായി ചലച്ചിത്ര സമീക്ഷയുടെ വരിക്കാർക്ക്​ മുൻഗണന നൽകും. വിദ്യാർഥി വിഭാഗത്തിൽ അ​േപക്ഷിക്കുന്നവർ പഠിക്കുന്ന സ്​ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രമോ ​െഎ.ഡി കാർഡോ അപ്​ലോഡ്​ ചെയ്യണം. സിനിമ^ടി.വി മേഖലയിലുള്ളവർ ബന്ധ​െപ്പട്ട സംഘടനയുടെ സാക്ഷ്യപത്രമോ സംവിധായക​​െൻറ സാക്ഷ്യപത്രമോ സമർപ്പിക്കണം. സംഘടനകളിൽ ഉൾ​െപ്പടാത്തവർ ബയോഡാറ്റയാണ്​ സമർപ്പിക്കേണ്ടത്​. ട്രാൻസ്​ജെൻഡേഴ്​സിന്​ രജിസ്​ട്രേഷൻ ഫോമിൽ ജെൻഡർ രേഖപ്പെടുത്തുന്നതിനുള്ള കോളമുണ്ട്​. 

നവംബർ 10ന്​ ശാസ്​തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഒാഫിസിൽ ഡെലിഗേറ്റ്​ സെൽ പ്രവർത്തനമാരംഭിക്കും. ഡിസംബർ നാലിന്​ ടാഗോർ തിയറ്ററിൽ ഡെലിഗേറ്റ്​ സെല്ലും ഫെസ്​റ്റിവൽ ഒാഫിസും ഉദ്​ഘാടനം ചെയ്യുമെന്നും കമൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബീന പോൾ, മഹേഷ്​ പഞ്ചു, എൻ.പി. സജീഷ്​, ഷാജി എന്നിവർ പ​​െങ്കടുത്തു.

Tags:    
News Summary - International Film Festival of Kerala registration begins on November-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.