ജറൂസലം: പാരിസിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ഇസ്രായേലി ചിത്രമായ ഫോക്സ്ട്രോട്ട് പ്രദർശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ മേള ബഹിഷ്കരിച്ചു. മാർച്ച് 13ന് നടക്കുന്ന മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഇസ്രായേൽ എംബസി പങ്കെടുക്കില്ല.
മേളയിലെ ഇസ്രായേലി ചിത്രങ്ങളുടെ ഒപ്പം ഫോക്സ്ട്രോട്ടിനെക്കാൾ മെച്ചപ്പെട്ട മറ്റൊരു ചിത്രം പ്രദർശിപ്പിക്കണമെന്ന് നേരത്തേ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചിത്രത്തിൽ ഇസ്രായേലിനെതിരായി ഒന്നുമില്ലെന്നും, തനിക്ക് ചിത്രം ഇഷ്ടപ്പെട്ടുവെന്നും, ഫെസ്റ്റിവൽ ഡയറക്ടർ ഹെലൻ സ്കോമാൻ പറഞ്ഞു. ചിത്രം മേളയിൽനിന്ന് ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ കൗമാരക്കാരുടെ മരണം മറച്ചുവെക്കുന്ന ഇസ്രായേൽ സൈന്യത്തിെൻറ ചെയ്തികളാണ് ചിത്രത്തിെൻറ പ്രമേയം. ഇതാണ് ഇസ്രായേലിെന ചൊടിപ്പിക്കാനുള്ള കാരണവും. ഒാസ്കർ നോമിനേഷനുകളിൽ ഉൾപ്പെട്ട ചിത്രങ്ങളിലൊന്നു കൂടിയാണിത്.
വെനീസിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് ജൂറി പുരസ്കാരമായ സിൽവർ ലയണും ചിത്രം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.