ഇത് കൊച്ചു കുഞ്ഞുങ്ങൾ അവാർഡ്‌ കളിപ്പാട്ടം കിട്ടാത്തതിന് കരയുന്ന പോലെ -ജോയ് മാത്യു 

ദേശീയ ചലച്ചിത്ര പുരസ്കാര ബഹിഷ്കരണം വിവാദമാകുന്നതിനിടെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 

കഠ്വയിൽ പിഞ്ചുബാലികയെ ബലാൽസംഗം ചെയ്തു കൊന്നതിന്‍റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയോ 
പ്രതിഷേധിച്ചാണ് അവാർഡ്‌ നിരസിച്ചതെങ്കിൽ അതിന് നിലപാടിന്‍റെ അഗ്നിശോഭയുണ്ടായേനെയെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഇതിപ്പോൾ കൊച്ചു കുഞ്ഞുങ്ങൾ അവാർഡ്‌ കളിപ്പാട്ടം കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അവാർഡിന് വേണ്ടി പടം പിടിക്കുന്നവർ അത്‌ ആരുടെ കയ്യിൽ നിന്നായാലും വാങ്ങാൻ മടിക്കുന്നതെന്തിനാണ്. അവാർഡ്‌ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്‌ ഭരിക്കുന്ന പാർട്ടിയാണ്. അതിനാൽ  ആത്യന്തികമായ‌ തീരുമാനവും സർക്കാറിന്‍റെതായിരിക്കും. സർക്കാർ നയങ്ങൾ മാറ്റുന്നത്‌ സർക്കാറിന്‍റെ ഇഷ്ടമാണ്. അതിനോട്‌ വിയോജിപ്പുള്ളവർ തങ്ങളുടെ സൃഷ്ടികൾ അവാർഡിന് സമർപ്പിക്കാതിരിക്കയാണ് ചെയ്യേണ്ടതെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. 

 

Tags:    
News Summary - Joy Mathew on National Award Rejection-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.