കലാഭവൻ മണിയുടെ മരണം: ശരീരത്തിൽ വിഷമദ്യത്തി​െൻറയും മദ്യത്തി​െൻറയും സാന്നിധ്യം മാത്രമെന്ന്​ പൊലീസ്​

കൊച്ചി: ദ​ുരൂഹസാഹചര്യത്തിൽ മരിച്ച സിനിമതാരം കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തി​െൻറയും (മീതൈൽ ആൾക്കഹോൾ) മദ്യത്തിെൻറയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന്​ പൊലീസ്​ ഹൈകോടിയിൽ. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്​തസാമ്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന്​ സമർപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു​​. മണിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്‌ണൻ നൽകിയ ഹരജിയിലാണ് പൊലീസി​െൻറ റിപ്പോർട്ട്​. 

മണിയുടെ ശരീരത്തിൽ വിഷമദ്യത്തിെൻറ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന്  രക്​തസാമ്പിൾ പരിശോധിച്ച എറണാകുളം റീജനൽ കെമിക്കൽ ലാബിെൻറ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, വിഷം ഉള്ളിൽചെന്നതിെൻറ ലക്ഷണങ്ങൾ മണി പ്രകടിപ്പിച്ചില്ലെന്ന് ചികിത്സിച്ച ഡോക്ടർമാർ വ്യക്​തമാക്കി. ശരീരത്തിൽ കീടനാശിനിയെത്താനുള്ള സാധത വളരെ കുറവായതിനാലും ഇതിെൻറ അളവ് കണ്ടെത്താൻ ലാബിന് കഴിയാത്തതിനാലുമാണ്​ ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിനു കൈമാറിയത്​. അന്വേഷണം തുടരുകയാ​െണന്നും സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെങ്കിലും ഇതുവരെ സി.ബി.ഐ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

2016 മാർച്ച് ആറിനാണ് മണി മരിച്ചത്. പോസ്​റ്റ്​മോർട്ടം-രാസപരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരണത്തിന്​ കാരണമായേക്കാവുന്ന നാല്​ സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽചെന്നുള്ള മരണം എന്നിവയാണത്​. ഗുരുതര കരൾ രോഗം, വൃക്കയുടെ തകരാർ, പ്രമേഹം തുടങ്ങിയവ മണിക്കുണ്ടായിരുന്നു. ഇത്​ വഷളായതാണോ മരണകാരണമെന്നതിൽ വിദഗ്​ധരുടെ അഭിപ്രായം തേടിവരുകയാണ്​. അദ്ദേഹത്തി​െൻറ സാമ്പത്തിക ഇടപാടുകൾ, റിയൽ എസ്​റ്റേറ്റ് ബിസിനസ്, സിനിമ മേഖലയിലെ ശത്രുത, ക്രിമിനലുകളുമായി ഉണ്ടായിരുന്ന അടുപ്പം തുടങ്ങിയവയും വിശദമായി പരിശോധിച്ചു. എന്നാൽ, കൊലപാതകമാണെന്ന് സംശയിക്കാവുന്ന ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. 2016ജനുവരി മുതൽ മണി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. സ്​റ്റേജ് ഷോകളിലും സിനിമകളിലും താൽപര്യം കാണിച്ചില്ല. അമിതമദ്യപാനം ഉണ്ടായിരുന്നു.

ആത്മഹത്യക്ക്​ ഇവയൊക്കെ കാരണമാകാമെങ്കിലും മരണത്തോടടുത്ത ദിവസങ്ങളിലെ മണിയുടെ സ്വഭാവം പരിശോധിച്ചതിൽ  ഇതിന്​ സാധ്യതയില്ല. പൊലീസ്​ പരിശോധിച്ച മറ്റൊരു സാധ്യത അറിയാതെ വിഷം ഉള്ളിൽചെന്നുള്ള മരണമാണ്​. എന്നാൽ, മണിയോ കൂട്ടുകാരോ വാറ്റുചാരായം ഉൾ​െപ്പടെ വിഷമദ്യം കലരാൻ സാധ്യതയുള്ള പാനീയങ്ങൾ കഴിക്കാറില്ല. കീടനാശിനിയുടെ കുപ്പിയൊന്നും ഔട്ട് ‌ഹൗസ് പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുമില്ല. ​േക്ലാറോപൈറിഫോസ് എന്ന കീടനാശിനിക്ക് രൂക്ഷഗന്ധമായതിനാൽ അറിയാതെ കഴിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പൊലീസ്​ വ്യക്​തമാക്കി. 

Tags:    
News Summary - kalabhavan Mani's death case, alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.