ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കമൽഹാസൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ വേണ്ടത്ര കൂടിയാലോചനക്ക്​ ​ശേഷമായിരുന്നു ‘അമ്മ’യിൽ​ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന്​ നടൻ കമൽഹാസൻ. വിമൻ ഇൻ സിനിമ കലക്​ടിവ്​ (ഡബ്ല്യു.സി.സി) ഉയർത്തുന്ന നിലപാടുകളെ പിന്തുണക്കുന്നതായും കൊച്ചിയിൽ സ്വകാര്യ പരിപാടിയിൽ പ​െങ്കടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. 

മതേതര രാഷ്​ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പരിഗണനയിലുണ്ട്​. അഭിനയിക്കാൻ അറിയാത്ത ആളാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ. അ​താണ്​ അദ്ദേഹത്തെ ഇഷ്​ടപ്പെടാനുള്ള കാരണം. രാഷ്​ട്രീയത്തിലായാലും സിനിമയിലായാലും താൻ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും കമൽഹാസൻ പറഞ്ഞു. 

Tags:    
News Summary - Kamal Hassan Slams Dileep's Return to AMMA-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.