നിലമ്പൂർ: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടകനാകേണ്ടിയിരുന്ന സംവിധായകൻ കമലിെന സദസ്സിലിരുത്തി ഐ.എഫ്.എഫ്.കെ പ്രാദേശിക ചലച്ചിത്രമേളക്ക് നിലമ്പൂരിൽ തുടക്കം. ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ച് അനൗപചാരിക ചടങ്ങുകളോടെയാണ് മേളക്ക് തുടക്കമായത്.
ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്ക് ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകർ നേരത്തെ അറിയിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ച ഒരുമണിയോടെ കമലും അക്കാദമി വൈസ് ചെയർമാൻ ബീന പോളും ഫെസ്റ്റിവെൽ നഗരിയിലെത്തി. അര മണിക്കൂറിനുശേഷം മടങ്ങിയ കമൽ, വൈകീട്ട് ആറുമണിയോടെ വീണ്ടുമെത്തി.
ഉദ്ഘാടന ചടങ്ങ് കലക്ടർ വിലക്കിയിട്ടുണ്ടെന്നും അതുകൊണ്ട് അനൗപചാരിക ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്നും സംഘാടകർ അറിയിച്ചു. സംഘാടകസമിതി കൺവീനർ ഇ. പത്മാക്ഷനും ഫിലിം സൊസൈറ്റി സംസ്ഥാന അധ്യക്ഷൻ ചെലവൂർ വേണുവും മാത്രമാണ് ഉദ്ഘാടനത്തിനൊരുക്കിയ വേദിയിൽ സംസാരിച്ചത്. തുടർന്ന് 21-ാം ഫെസ്റ്റിവെലിെൻറ ഭാഗമായി 21 പന്തങ്ങൾ ജ്വലിപ്പിക്കുന്നതിന് നിലമ്പൂർ ആയിഷ തുടക്കമിട്ടു.
വേദിയിലുള്ളവർ കടലാസുകൾ കത്തിച്ച് പ്രതീകാത്മക പിന്തുണയേകി. ഈ സമയമത്രയും വേദിയിൽ കമലും ബീന പോളും കാഴ്ചക്കാരായിരുന്നു. തുടർന്ന് വേദിയിൽ തോൽപാവക്കൂത്തും അരങ്ങേറി. ഉദ്ഘാടന ചിത്രമായി വിധു വിൻസെൻറ് സംവിധാനം ചെയ്ത ‘മാൻഹോൾ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.