തലശ്ശേരി: ഇന്നത്തെ സിനിമാ ഗാനങ്ങൾക്ക് ആസ്വാകദ മനസിെൻറ ഉപരിപ്ലവമായ ഇടത്തേക്ക് മാത്രമേ ചെന്നെത്താൻ കഴിയുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ഭൂരിഭാഗം സിനിമാഗാനങ്ങളും സംഗീത പ്രേമികളെ തൃപ്തിപ്പെടുത്തുന്നില്ലെന്നും ഇത്തരം പാട്ടുകൾക്ക് കാലങ്ങളെ അതിജീവിക്കാൻ കഴിയില്ലെന്നും അദദ്ദഹം പറഞ്ഞു. കെ. രാഘവൻ മാസ്റ്ററുടെ വെങ്കല പ്രതിമ തലശ്ശേരി സെൻറിനറി പാർക്കിൽ അനാഛാദനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ മലയാള ഭാഷ നിലനിൽക്കുന്ന കാലത്തോളം രാഘവൻ മാസ്റ്റരുടെ പാട്ടുകൾ ജനമനസ്സുകളിൽ നിലനിൽക്കും. കെ. രാഘവൻ മാഷും പി. ഭാസ്കരനും ചേർന്നൊരുക്കിയ ഒരുക്കിയ നീലക്കുയിൽ എന്നസിനിമയിൽ ഒരുക്കിയ പാട്ടുകൾ ആറ്പതിറ്റാണ്ടിനുശേഷവും കാലത്തെ അതിജീവിക്കുന്നുണ്ട്. രാഘവൻ മാഷെ ജനമനസ്സിൽ പ്രതിഷ്ഠിച്ച സിനിമയായിരുന്നു അത്.
മണ്ണിെൻറ മണമുള്ള നൂകണക്കിന് ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. തമിഴിലെയും ഹിന്ദിയിലെയും ഇൗണങ്ങളായിരുന്നു മലയാള സിനിമാ ഗാനങ്ങൾക്കും ആദ്യകാലം ഉണ്ടായിരുന്നത്. 1950കളിലാണ് അതിന് മാറ്റം വന്നത്. ആമാറ്റത്തിന്മലയാള തനിമയുടെ സൗന്ദര്യം നൽകിയ കലാകാരനാണ് രാഘവൻ മാസ്റ്ററെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.