തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ യോഗത്തിൽ നടന്നത് ജനാധിപത്യ വിരുദ്ധ പ്രവൃത്തിയെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. കൂകി വിളിക്കുന്നത് എത്ര വലിയ താരമായാലും ശരിയല്ല. കെ.ബി ഗണേഷ് കുമാർ അപമര്യാദയായി പെരുമാറിയിട്ടില്ലന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
‘അമ്മ’യുടെ ജനറൽബോഡി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്തസമ്മേളനമാണ് താരങ്ങളും മാധ്യമപ്രവർത്തകരും തമ്മിൽ വാക്പോരിന് വേദിയായത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് താരങ്ങളെ ചൊടിപ്പിച്ചത്. ഭരണകക്ഷി എം.എൽ.എമാർ കൂടിയായ മുകേഷും ഗണേഷ്കുമാറും രോഷം നിറഞ്ഞ മറുപടികളുമായി മാധ്യമങ്ങളെ നേരിട്ടപ്പോൾ വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ചു.
എം.എൽ.എമാർ കൂടിയായ താരങ്ങളുടെ പ്രതികരണങ്ങൾ വലിയ വിമർശനങ്ങൾക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.