ലൂസിഫർ പരാജയപ്പെട്ടാൽ ഇനി സംവിധാനമില്ല -പൃഥ്വിരാജ്

ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ച് മനസ് തുറന്ന് പൃഥ്വിരാജ്. ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇ നി സിനിമ സംവിധാനം ചെയ്യില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഒരു പുതുമുഖ സംവിധായകനായതിനാല്‍ മോഹന്‍ലാ ലെന്ന പ്രതിഭയോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വഴി ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ഒരു സംവിധായകന്‍ എന്നതിലുപരി ഒരു നടന്‍ കൂടിയായതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പ്രഥ്വിരാജ് പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയതെന്നും ആയതിനാല്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. സംവിധായകനും താനും തമ്മില്‍ സമയക്രമീകരണങ്ങളെക്കുറിച്ച് ചില തര്‍ക്കങ്ങളുണ്ടായിരുന്നെന്നും അതിനാലാണ് കര്‍ണ്ണനില്‍ നിന്നും പിന്‍മാറിയതെന്നും പൃഥ്വിരാജ് പറയുന്നു. ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - Lucifer has been wrapped up Prithviraj-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.