മഹാഭാരതത്തി​െൻറ ആദ്യ ലൊക്കേഷൻ അബൂദബി

ദുബൈ: ആയിരം കോടി ചെലവിട്ട്​ എം.ടി.യുടെ രണ്ടാമൂഴത്തെ ആധാരമാക്കി നിർമിക്കുന്ന 'മഹാഭാരതം' ചിത്രത്തി​​​െൻറ ആദ്യ ലൊക്കേഷൻ അബൂദബി ആയിരിക്കുമെന്ന്​ നിർമാതാവ്​ ഡോ. ബി.ആർ.ഷെട്ടി. 

തന്നെ വളർത്തി വലുതാക്കിയ നാടിനോടുള്ള കടപ്പാടും ഇന്ത്യയും ഇൗ ദേശവും തമ്മിലെ സൗഹ​​ൃദവും ദൃഢപ്പെടുത്താനാണ്​ ഇതെന്ന്​ അദ്ദേഹം വ്യക്​തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാഷ്​ട്രങ്ങളും സ്​ഥാപനങ്ങളും പ്രതിഭകളും ചിത്രത്തി​​​െൻറ നിർമാണത്തിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. കാടുകളും ദ്വീപുകളും മറ്റും ഷൂട്ടിംഗിനായി നൽകാമെന്നും വ്യക്​തമാക്കിയിട്ടുണ്ട്​.    

എം.ടിയുടെയും മോഹൻലാലി​​​െൻറയും സാന്നിധ്യം ചിത്രത്തി​​​െൻറ സുപ്രധാന നേട്ടമാണ്​. മികവുറ്റതും വ്യത്യസ്​തമായതുമായ ഒരു സംരംഭത്തിന്​ തുടക്കമിട്ടാൽ പിന്തുണ നൽകാൻ ലോകം കൂടെയുണ്ടാകുമെന്ന്​ പുതു തലമുറയെ ബോധ്യപ്പെടുത്താനും ഇൗ ഉദ്യമം കൊണ്ട്​ ലക്ഷ്യമിടുന്നതായി സ്​റ്റാർട്ട്​അപ്പ്​ ഇന്ത്യ വാർത്താ സമ്മേളന ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - mahabharatham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.