തിരുവനന്തപുരം: തിരശ്ശീലയിലെ ശക്തിയും സൗന്ദര്യവുമാണ് പ്രേക്ഷകരെ എന്നും ഇറാനിയൻ സിനിമകളോടും സംവിധായകരോടും അടുപ്പിക്കുന്നത്. സിനിമയുടെ സാമ്പ്രദായിക വ്യാകരണ ബോധത്തെ വെല്ലുവിളിക്കുകയും കാമറയെ ദാര്‍ശനികമായി പുനര്‍നിര്‍മിക്കുകയും ചെയ്തുകൊ ണ്ടിരിക്കുന്ന ഇറാനിയൻ സിനിമകളെക്കുറിച്ച് പ്രമുഖ ഇറാനിയൻ സംവിധായകനും 23ാമത് കേര ള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയർമാനുമായ മജീദ് മജീദി ‘മാധ്യമ’ത്തോട് സംസ ാരിക്കുന്നു.
ബിയോണ്ട് ദ ക്ലൗഡ്സ് പൂർണമായും ഇന്ത്യയിൽ ചെയ്ത ചിത്രമാണ്. എ.ആർ. റഹ് മാൻ, അനിൽ മേത്ത, ഇഷാൻ, മലയാളി താരം മാളവിക മോഹനൻ... എങ്ങനെയായിരുന്നു ഇന്ത്യയിലെ ഷൂ ട്ടിങ് അനുഭവം?
മാളവിക മലയാളിയായിരുന്നോ. നിങ്ങൾ പറയുമ്പോഴാണ് അറിയുന്നത്. ഇറാനും ഇന്ത്യയും തമ്മിൽ വലിയ വ്യത്യാസം തോന്നിയിട്ടില്ല. ഇതെനിക്ക് സ്വന്തം രാജ്യം പോലെയാണ്. പക്ഷേ, ഒരു വിഷയം സിനിമയാക്കേണ്ടിവരുമ്പോൾ അതിനനുസൃതമായ ഘടകങ്ങൾ എല്ലായിടത്തും ഉണ്ടാകണമെന്നില്ല. ബിയോണ്ട് ദ ക്ലൗഡ്സിന് അനുയോജ്യമായ കഥാപരിസരം ഇന്ത്യയായിരുന്നു.
ഇറാനെപ്പോലൊരു രാഷ്ട്രത്തിൽനിന്ന് സിനിമ ചെയ്യുമ്പോൾ വിട്ടുവീഴ്ച വേണ്ടിവരുന്നതായി ആരോപണമുണ്ട്. സർക്കാർ ഇടപെടലുകളെ എങ്ങനെ കാണുന്നു?
ഒരോ രാജ്യത്തിനും അവരുടെ നിയമവും അച്ചടക്കവും ഉണ്ട്. സ്വന്തം ഭരണഘടനയെ വെല്ലുവിളിച്ച് താങ്കൾക്ക് സിനിമ ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സർക്കാർ തീർത്ത ചട്ടക്കൂടിൽനിന്ന് കാര്യങ്ങളെ സമീപിക്കുകയാണ് വേണ്ടത്. നാളിതുവരെ എെൻറ ഒരു സിനിമയിൽപോലും സർക്കാർ ഇടപെടലുണ്ടായിട്ടില്ല. മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് അടക്കമുള്ളവ പ്രദർശിപ്പിക്കാൻ സർക്കാർ അനുവാദം തന്നില്ലെങ്കിൽ വേണ്ട. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ഐ.എഫ്.എഫ്.കെയിൽ പോലും ഈ ചിത്രം പ്രദർശിപ്പിക്കാൻ അനുവാദം തന്നിട്ടില്ലല്ലോ. കഴിഞ്ഞ വർഷവും ഈ മേളയിൽനിന്ന് ചിത്രം മാറ്റിവെക്കപ്പെട്ടു.
മെസഞ്ചർ ഓഫ് ഗോഡ് വിവാദമാകാൻ കാരണമെന്താണ്?
ഇസ്ലാമിക തത്ത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍നിന്നുള്ള മോചനമാണ് ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡി’ലൂടെ ഞാൻ ലക്ഷ്യമിട്ടത്. ഇസ്ലാമെന്നാൽ തീവ്രവാദികളാണെന്ന കാഴ്ചപ്പാട് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാം ഭീകരവാദികളുടേതല്ല, സ്നേഹിക്കുന്നവരുടെ മതമാണ്. ഭീകരവാദം എല്ലാ മതസ്ഥരിലൂടെയും വർധിക്കുന്നുണ്ട്. അത് ഇന്ത്യയിലായാലും അമേരിക്കയിലായാലും പാകിസ്താനിലായാലും. അത്തരം ആക്രമികളെയാണ് ഒറ്റപ്പെടുത്തേണ്ടത്. അല്ലാതെ മതത്തെ അല്ല. മെസഞ്ചർ ഓഫ് ഗോഡിൽ മാനുഷികവശങ്ങളെയാണ് ഉൾക്കൊള്ളിച്ചത്. പക്ഷേ, പലരും കഥയറിയാതെ ആട്ടം കാണുകയായിരുന്നു.
ഇറാനിയൻ നവതരംഗത്തെക്കുറിച്ച് ?
ഇറാനിൽ പ്രതിവർഷം നൂറോളം സിനിമകൾ എടുക്കുന്നുണ്ടെങ്കിലും അതിൽ അഞ്ച് ശതമാനം മാത്രമാണ് മികച്ചത്. ആ പരിമിതിയിൽ മികച്ച സിനിമ എടുക്കാൻ കഴിവുള്ള സംവിധായകർ ഇന്ന് ഇറാനിലുണ്ട്. ഒരേ സമയം കച്ചവട സിനിമകളും കമ്പോള സിനിമകളുമാണ് ഇറാനിയൻ നവതരംഗസിനിമകളുടെ പ്രത്യേകത. ആ തരംഗത്തിൽ എന്നെപ്പോലെ പ്രായമായവരും മാറിക്കൊണ്ടിരിക്കുകയാണ്.
ഇറാനിൽനിന്ന് എങ്ങനെ ഇത്ര വനിതാ സംവിധായകർ ഉണ്ടാകുന്നു?
ഇറാനെ നിങ്ങൾ ഒരു മുസ്ലിം രാഷ്ട്രമായി മാത്രം കാണുന്നതുകൊണ്ടാണ് ഇത്തരമൊരു ചോദ്യം. ഞങ്ങളുടേത് വിശാലമായ ലോകമാണ്. മതവിശ്വാസവും ഒപ്പം സ്വതന്ത്രമായ ജീവിതചര്യയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്നുവെന്നതിെൻറ മികച്ച ഉദാഹരണമാണ് ഇറാനിയൻ ജനതയുടെ ജീവിതം. ഒരു പക്ഷേ, പുരുഷസംവിധായകരെക്കാളും സ്ത്രീ സംവിധായകരിലാണ് ഭാവിയിലെ ഇറാൻ സിനിമ. ഇറാനിലെ വനിതകൾക്ക് സിനിമ വിലക്കപ്പെട്ട കനിയല്ല. രാജ്യത്തെ ചലച്ചിത്രമേളകളിലെ സംഘാടകരിൽ 90 ശതമാനവും സ്ത്രീകളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.