കോട്ടയം: മലയാള സിനിമയുടെ നല്ലൊരുഭാഗവും ക്രിമിനലുകൾ കൈയടക്കിയിരിക്കുകയാണെന്ന് മന്ത്രി ജി.സുധാകരൻ. പണശേഖരണം, നിർമാണം, അഭിനയം, സംവിധാനം സാങ്കേതിക മേഖല എന്നിവയിലെല്ലാം ക്രിമിനലുകൾ കടന്നുകയറി. ഇതിനുവെളിയിലുള്ള ഏർപ്പാടുകളിലും ക്രിമിനൽവത്കരണമാണ്. മലയാളികൾക്ക് ഇത് അപമാനമാണ്. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിെൻറ എൻ.ബി.എസ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടത് കലാകാരൻമാരുെട ചുമതലയായിരുന്നു. ഇപ്പോഴിത് നടക്കുന്നില്ല. രാഷ്ട്രീയക്കാരെ ഭൂരിഭാഗത്തിനും പുച്ഛമാണ്. എന്നാൽ, ആവശ്യം വരുേമ്പാൾ രാഷ്ട്രീയക്കാരുെട അടുത്തുവന്ന ്നിലവിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി. സുധാകരൻ രചിച്ച ‘ഉന്നതങ്ങളിലെ പൊള്ളമനുഷ്യൻ’, ’അറേബ്യൻ പണിക്കാർ’ എന്നീ കവിതാ സമാഹാരങ്ങൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. മാതൃകകൾ കാണിക്കേണ്ടവർ അതു കാണിക്കാത്തതാണ് സമൂഹം നേരിടുന്ന പ്രശ്നം. സുധാകരൻ പലപ്പോഴും ഇതിൽനിന്ന് വേറിട്ടുനിൽക്കുകയാണെന്നും പൊലീസ് അകമ്പടി അദ്ദേഹം ഒഴിവാക്കിയത് എല്ലാവർക്കും മാതൃകയാണെന്നും അടൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.