ബംഗളൂരു: വിവാഹാഭ്യർഥന നടത്തി മലയാളി നടിയെ ശല്യപ്പെടുത്തിയ യുവാവിനെ ബംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ബസവനഗുഡിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ലിൻ വിസിലാണ് (28) അറസ്റ്റിലായത്. നടി നൽകിയ പരാതിയിലാണ് നടപടി. ഒരു വർഷമായി വിവാഹാഭ്യർഥന നടത്തി ഇവരെ ഇദ്ദേഹം ശല്യപ്പെടുത്തുന്നുണ്ട്. പലതവണ ഒഴിഞ്ഞുമാറിയെങ്കിലും ശല്യം തുടർന്നതോടെയാണ് പരാതി നൽകിയത്. മഡിവാള പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് ജാമ്യത്തിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.