ദുബൈ: പണ്ട് താന്‍ സ്കൂളില്‍ പഠിപ്പിച്ച മുഹമ്മദ്കുട്ടി കൊച്ചന്‍ മമ്മൂട്ടി നാടറിയുന്ന മഹാനടനായി മാറിയ കാര്യം മറ്റൊരു ശിഷ്യന്‍ പറഞ്ഞാണ് സാറാമ്മ ടീച്ചര്‍ അറിഞ്ഞത്. സിനിമയില്‍ അയാളുടെ ഉശിരന്‍ അഭിനയം കണ്ട് ഏറെ അഭിമാനം തോന്നി. അഭിനയ മികവിനുള്ള വലിയ പുരസ്കാരങ്ങള്‍ നേടി മുന്നേറുന്ന വിദ്യാര്‍ഥിയെ ഒരുവട്ടമൊന്ന് കാണണമെന്നും മനസില്‍ തോന്നിയിരുന്നു.രണ്ടുവര്‍ഷം മുന്‍പ് ഒരു പിറന്നാളിന് ആശംസ അറിയിക്കവെ കാണാന്‍ വരാമെന്ന് പറഞ്ഞപ്പോള്‍ ഭംഗിവാക്കെന്നേ കരുതിയുള്ളൂ.
സിനിമകളില്‍ സസ്പെന്‍സുകളും സര്‍പ്രൈസുകളും വിരിയിക്കുന്ന അയാള്‍ വലിയ സര്‍പ്രൈസുമായി 78ാം പിറന്നാള്‍ ദിവസം തന്നെത്തേടി വീട്ടിലേക്ക് വന്നപ്പോള്‍ പറഞ്ഞു തീര്‍ക്കാനാവാത്ത സന്തോഷത്തിലായി അധ്യാപിക. മക്കളായ അജിത് മാത്യു, അശോക് മാത്യൂ എന്നിവര്‍ക്കും കുടുംബത്തിനുമൊപ്പം ദുബൈയിലെ ഫ്ളാറ്റില്‍ കഴിയുന്ന സാറാമ്മ കുലശേഖരമംഗലം സ്കൂളില്‍ എട്ടാം ക്ളാസിലാണ് മമ്മൂട്ടിയെ പഠിപ്പിച്ചത്. സയന്‍സായിരുന്നു വിഷയം.
സര്‍പ്രൈസ് വിരുന്നറിഞ്ഞ് എത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വികൃതിയൊന്നും കാട്ടാത്ത നല്ല പയ്യനായിരുന്നു എന്ന് ടീച്ചര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ സൂപ്പര്‍താരത്തിന്‍െറ മുഖത്തു വിരിഞ്ഞത് നാട്യമേതുമില്ലാത്ത നാണം.
പഴയ സ്കൂളിനെയും അധ്യാപകരെയുംകുറിച്ചുള്ള ഓര്‍മകള്‍ ഇരുവരും പങ്കുവെച്ചു. പഠിപ്പിച്ച കുട്ടികള്‍ ഉയര്‍ന്ന നിലയില്‍ എത്തുന്നത് ഏത് അധ്യാപകര്‍ക്കും സന്തോഷമുള്ള കാര്യമാണ്. മമ്മൂട്ടി എത്തിയത് നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് സാധാരണ എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണെന്നത് കൂടുതല്‍ അഭിമാനകരമാണെന്ന് ടീച്ചര്‍.
ആദ്യം കണ്ട മമ്മൂട്ടി ചിത്രം കാണാമറയത്താണ്. എന്നാല്‍ പ്രിയ ചിത്രം പ്രാഞ്ചിയേട്ടന്‍. അതിലെ വികൃതിയും സമര്‍ഥനുമായ വിദ്യാര്‍ഥിക്ക് മമ്മൂട്ടിയുടെ മുഖഛായയായിരുന്നുവെത്രേ. താരപുത്രനും താരമായി തിളങ്ങുന്ന വിവരവും തനിക്കറിയാമെന്നും എ.ബി.സി.ഡി താന്‍ കണ്ടെന്നും ടീച്ചര്‍.
മമ്മൂട്ടിയുടെ ഉമ്മയെക്കുറിച്ച് ഓര്‍മിച്ച ടീച്ചര്‍ ഒരു മോഹം കൂടി പറഞ്ഞു- ഇനി ഒരു സിനിമയില്‍ മമ്മൂട്ടിയുടെ ഉമ്മയായി അഭിനയിക്കണം. അക്കാര്യം പരിഗണിക്കാമെന്നും ഇനിയും വരാമെന്നും പറഞ്ഞ് മമ്മൂട്ടി ഇറങ്ങി. കുലശേഖരമംഗലത്തെ സ്കൂളിലെ രണ്ടുവര്‍ഷത്തെ അധ്യപനത്തിനു ശേഷം ഗുജറാത്തിലെ സ്കൂളിലേക്ക് പോയ ടീച്ചര്‍ എട്ടു വര്‍ഷം മുന്‍പാണ് ദുബൈയില്‍ എത്തിയത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി ഇത്തവണ ദുബൈയിലത്തെിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.