മോഹന്‍ലാലെന്ന നടനോടുള്ള ആരാധനയെ കേന്ദ്രീകരിച്ചെത്തുന്ന ഹ്രസ്വ ചിത്രമാണ് മംഗലശ്ശേരി നീലകണ്ഠന്‍. ഒരു കൂട്ടം ലാല്‍ ആരാധകരുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ചിത്രത്തിൽ . കട്ട ലാല്‍ ഫാനായ അച്ഛനും മകനുമാണ് മുഖ്യ കഥാപാത്രങ്ങൾ. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ആരാണേ എന്നു തുടങ്ങുന്ന പ്രമോ ഗാനത്തിന് യു ട്യൂബില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സംഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛനായി ആൾഡ്രിൻ തമ്പാനും ടൈറ്റിൽ കഥാപാത്രമായി ജോഷ് ജോയുമാണ് അഭിനയിച്ചിരിക്കുന്നത്. , നൌഫല്‍, സുബിന്‍ എന്നിവരുടേതാണ് കഥ.
ഉമാലക്ഷ്മി കല്യാണി, നൌഫല്‍, സുബിന്‍ എന്നിവരാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്യാമറ- ബിജുലാല്‍ ആയൂര്‍, ബാലഗണേഷ്, എഡിറ്റര്‍-അരുണ്‍ പിജി, ആല്‍ബിന്‍ തമ്പാനാണ് നിര്‍മ്മാണം. ടിറ്റോ പി.തങ്കച്ചന്റെ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് സംഗീതം നല്‍കിയിരിക്കുന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ നെഞ്ചിലേറ്റിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.