താൻ ലിജോയുടെ കടുത്ത ആരാധകനെന്ന് മണിരത്നം

താൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കടുത്ത ആരാധകനാണെന്ന് തമിഴ് സംവിധായകൻ മണിരത്നം. ഫേസ്ബുക്ക് ലൈവിൽ വന ്നപ്പോഴാണ് മണിരത്നം ഇക്കാര്യം തുറന്നു പറഞ്ഞത്. ഭാര്യയും അഭിനേത്രിയുമായ സുഹാസിനിയോടൊപ്പമാണ് അദ്ദേഹം ലൈവ് ചാറ്റിനെത്തിയത്.

ചാറ്റിനിടെ ലിജോ ലൈവ് കാണുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് മണിരത്നം ലിജോയെ കുറിച്ച് പറഞ്ഞത്. താൻ നിങ്ങളുടെ കടുത്ത ആരാധകനാണെന്നും നിങ്ങൾ മികച്ച സംവിധായകനാണെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി ഡയറീസ്, ആമേൻ എന്നീ ചിത്രങ്ങൾ മികച്ചവയാണെന്ന് മണിരത്നം പറയുകയും ചെയ്തു.

Tags:    
News Summary - Mani Ratnam Says He is a Fan Of Lijo Jose Pellissery-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.