തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മലയാള ചിത്രങ്ങൾ പൈറസി സൈറ്റുകള്‍ പ്രചരിക്കുന്നു. പുതിയ ചിത്രങ്ങളായ ആദി, മായാനദി, ക്യൂന്‍, മാസ്റ്റർപീസ് ഉൾപടെ പത്ത് ചിത്രങ്ങളാണ് തമിൾ റോക്കേഴ്സ് എന്നീ സൈറ്റുകളിലുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത്തരം പൈറസി സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകളിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ് നേടുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തമിഴ് റോക്കേഴ്‌സില്‍ രണ്ട് ദിവസം കൊണ്ട് കണ്ടത് അറുപതിനായിത്തിലേറെപ്പേരാണ്.
തമിഴ് റോക്കേഴ്‌സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മാസം മുന്‍പ് ബ്‌ളോക്ക് ചെയ്തിരുന്നു. എന്നാല്‍ സൈറ്റ് വീണ്ടും സജീവമായിരിക്കുകയാണ്. തമിഴ് റോക്കേഴ്‌സ്. കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐ.പി അഡ്രസും ഉപയോഗിച്ചാണ് പുതിയപ്രവര്‍ത്തനം. നെതര്‍ലന്റില്‍ നിന്നുള്ള എന്‍ഫോഴ്‌സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണ് സൈറ്റില്‍ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.