മീ ടൂ: കന്നഡ സംവിധായകനെതിരെ നടി സൻജന ഗൽറാണി

ബംഗളൂരു: സംവിധായകൻ രവി ശ്രീവാസ്തവ ലൈംഗികാതിക്രമം നടത്തിയെന്ന് കന്നഡ നടി സൻജന ഗൽറാണി. 13 വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അതിക്രമം നടത്തിയതെന്നും സൻജന വെളിപ്പെടുത്തി.

എന്നാൽ ഇക്കാര്യം നിഷേധിച്ച് രവി ശ്രീവാസ്തവ രംഗത്തെത്തി. സൻജന വസ്തുതാവിരുദ്ധ കാര്യങ്ങളാണ് പറയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞദിവസം നടൻ അർജുനെതിരെയും മീ ടൂ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. മ​ല​യാ​ളി​യാ​യ ക​ന്ന​ട ന​ടി ശ്രു​തി ഹ​രി​ഹ​ര‍നും പേ​രു​വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത സ്ത്രീ​യുമാണ് ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ​ത്. 15വ​ർ​ഷം മു​മ്പ് അ​ർ​ജു​ൻ സ​ർ​ജ അ​ഭി​ന​യി​ച്ച അ​ർ​ജു​നു​ഡു എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

അതേസമയം, ത​നി​ക്കെ​തി​രെ ആ​രാ​പ​ണം ഉ​ന്ന​യി​ച്ച ന​ടി ശ്രു​തി ഹ​രി​ഹ​ര​നെ​തി​രെ മാ​ന​ന​ഷ്​​​ട​കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ന​ട​ൻ അ​ർ​ജു​ൻ വ്യ​ക്ത​മാ​ക്കിയിരുന്നു.

Tags:    
News Summary - Me too; Actress Sanjjanaa Galrani Names Ravi Srivatsa-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.