സോൾ: മീ ടൂ ആരോപണം വഴി തന്നെ അപമാനിച്ചെന്നാരോപിച്ച് പ്രശസ്ത ദക്ഷിണ കൊറിയൻ ചല ച്ചിത്ര സംവിധായകൻ കിം കി ഡുക് നിയമനടപടിക്ക്. ആരോപണം ഉന്നയിച്ച വനിതാവകാശ സംഘ ടനക്കെതിെര സോളിലെ കോടതിയിൽ അദ്ദേഹം കേസ് ഫയൽ ചെയ്തു. 2017ലാണ് ഡുകിനെതിരെ ഒരു അഭി നേത്രി രംഗത്തുവന്നത്.
മോബിയസ് എന്ന ചിത്രത്തിെൻറ ഷൂട്ടിങ്ങിനിടെ പലതവണ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയെന്നായിരുന്നു ആരോപണം. തിരക്കഥയിലില്ലാത്ത അശ്ലീലരംഗങ്ങൾ അഭിനയിക്കാൻ നിർബന്ധിച്ചെന്നും മർദിച്ചെന്നും അവർ പറഞ്ഞു. പിന്നീട് ചിത്രത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തെന്നാണ് അവർ ആരോപിച്ചത്.
വിചാരണക്കൊടുവിൽ ലൈംഗിക അതിക്രമത്തിന് തെളിവില്ലെന്നു പറഞ്ഞ് കോടതി കിം കി ഡുകിെന കുറ്റമുക്തനാക്കി. എന്നാൽ, ശാരീരിക അതിക്രമത്തിന് 4600 ഡോളർ ശിക്ഷ വിധിച്ചു. നടിക്കുവേണ്ടി രംഗത്തിറങ്ങുകയും പ്രചാരണം നടത്തുകയും ചെയ്ത വിമൻ ലിങ്ക് എന്ന സംഘടനക്കെതിരെയാണ് ഡുക് കേസ് നൽകിയിരിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ ഏറെ ആരാധകരുള്ള സംവിധായകനാണ് കിം കി ഡുക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.