ബോളിവുഡിലടക്കം മീ ടൂ വെളിപ്പെടുത്തലുകൾ വിവാദമുണ്ടാക്കുമ്പോഴും ഇത് മലയാള സിനിമയെ പിടിച്ചുകുലുക്കിയിരുന്നില്ല. എന്നാൽ മലയാള സിനിമാ ലോകത്തെ വെളിപ്പെടുത്തലുകൾ പുറത്തുവരാൻ സാധ്യത. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ടു മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
അതിനിടെ, വനിതാ കൂട്ടായ്മയുടെ വാർത്താ സമ്മേളനത്തിൽ സുപ്രധാന വെളിപ്പെടുത്തലുണ്ടാകുമെന്ന സൂചന നൽകി സാഹിത്യകാരന് എന്‍.എസ് മാധവൻ. എറണാകുളം പ്രസ് ക്ലബില്‍ വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രസ് മീറ്റ് ഒഴിവാക്കരുതെന്ന് സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു കൊണ്ടുള്ള കുറിപ്പാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. താരസംഘടനയായ അമ്മയില്‍നിന്നു കൂടുതല്‍ നടിമാര്‍ രാജിവെക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.