ബംഗളൂരു: തമിഴ് നടൻ അർജുൻ സർജ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ടെന്നുമുള്ള മലയാളിയായ കന്നട നടി ശ്രുതി ഹരിഹരന്റെ മീ ടു വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു സ്ത്രീയും നടനെതിരെ ആരോപണവുമായി രംഗത്തെത്തി.
പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീയാണ് ബംഗളൂരുവിൽ മാധ്യമങ്ങളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. 15വർഷം മുമ്പ് അർജുൻ സർജ അഭിനയിച്ച അർജുനുഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തിൽ വിദ്യാർഥികൾ ഒന്നിച്ചുള്ള രംഗത്തിലാണ് ഇവർ അഭിനയിച്ചത്. തന്നോട് മുറിയിലേക്ക് വരാൻ അർജുൻ ആവശ്യപ്പെട്ടുവെന്നും അപമര്യാദയായി പെരുമാറിയെന്നും ഇവർ ആരോപിച്ചു.
തനിക്കെതിരെ ആരാപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്ന് നടൻ അർജുൻ വ്യക്തമാക്കി. ഒാരോ സീനും നന്നാക്കുന്നതിനായി താൻ ഒപ്പം അഭിനയിക്കുന്നവരുമായി സംസാരിക്കാറുണ്ട്. സ്ത്രീകളെ തെറ്റായി സ്പർശിക്കാനായി സിനിമ പ്രഫഷനെ ഉപയോഗിക്കാനുള്ള മോശം മാനസികാവസ്ഥ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിസ്മയ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അർജുൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ശ്രുതി ഹരിഹരെൻറ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.