തെരഞ്ഞെടുപ്പിൽ കേരളജനത സംഘ്പരിവാറിനെ തള്ളിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് നടൻ വിനായകനെതിരെ വല ിയ തോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഈ ആക്രമണങ്ങള്‍ക്ക് മറുപടിയെന്ന രൂപത്തില്‍ അയ്യപ്പനെ ഫേസ്ബുക്ക് കവര്‍ ചിത്രമാക്കിയും പ്രൊഫൈല്‍ ഫോട്ടോ കാളിയുടേതാക്കിയാണ് വിനായകന്‍ പ്രതിരോധിച്ചത്. ഇതിന് സമൂഹ മാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
സംവിധായകൻ മിഥുൻ മാന്യുവൽ തോമസും വിനായകനെ പിന്തുണച്ച് രംഗത്തെത്തി. ഇത് നിങ്ങൾ ഉദ്ധേശിച്ച ആളല്ല സാർ ..!! ഇയാൾ വേറെ ലൈനാണ് എന്ന കുറിപ്പാണ് മിഥുൻ ഫേസ്ബുക്കിലിട്ടത്. കൂടെ വിനായകന്‍റെ ചിത്രവും മിഥുൻ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിനായകൻ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും തെൻറ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ചും മനസ്സ് തുറന്നത്. ബി.ജെ.പി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടിൽ നടക്കില്ലെന്നും നമ്മൾ മിടുക്കന്മാരല്ലേ, അത് തെരഞ്ഞെടുപ്പിൽ കണ്ടതല്ലേ എന്നുമാണ് അന്ന് വിനായകൻ ചൂണ്ടിക്കാട്ടിയത്. ‘കേരളത്തിലെ തെരഞ്ഞെടുപ്പുഫലം തന്നെ ഞെട്ടിച്ചു. താൻ ഇടതുപക്ഷ സഹയാത്രികനാണ്. കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനസേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു. താൻ അൾട്ടിമേറ്റ് രാഷ്്ട്രീയക്കാരനാണ്’. പക്ഷേ, തെൻറ പരിപാടി അഭിനയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയ വിനായകനെ വ്യക്തിപരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രതികരണങ്ങളുമായി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെത്തിയത്. അദ്ദേഹത്തിെൻറ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ‘തൊട്ടപ്പൻ’ എന്ന ചിത്രത്തിെൻറ പോസ്റ്ററിന് കീഴിലും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യമാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.