മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിവൃത്തമായ ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്ര മോദി’യുടെ ട്രെയിലറിൽനിന്ന് ഗോധ്ര പരാമർശം ഒഴിവാക്കി. ബുധനാഴ്ച ഉച്ചക്ക് മുംബൈയിൽ മാധ്യമങ്ങൾക്ക് മുമ്പിൽ ട്രെയിലർ പ്രകാശനം ചെയ്തപ്പോഴുള്ള രംഗമാണ് വ്യാഴാഴ്ച ഒാൺലൈനുകളിൽ എത്തിയപ്പോഴേക്കും നീക്കം ചെയ്തത്.
ചിത്രത്തിൽ മാധ്യമ പ്രവർത്തകെൻറ വേഷമിട്ട ദർഷൻ കുമാർ ഗുജറാത്ത് മുഖ്യമന്ത്രിയായ കേന്ദ്ര കഥാപാത്രത്തോട് അഭിമുഖത്തിനിടെ ചോദിക്കുന്ന ചോദ്യമാണ് കാണാതായത്. ‘നിങ്ങളിന്നുവരെ ഗോധ്ര വിഷയത്തിൽ മാപ്പുപറയാത്തതെന്തുകൊണ്ടെന്ന’ ചോദ്യമായിരുന്നു അത്. ഗോധ്ര പരാമർശം ട്രെയിലറിൽ നിന്ന് നീക്കം ചെയ്തതായി അറിയില്ലെന്നാണ് ഇതിനെക്കുറിച്ച ചോദ്യത്തിന് ചിത്രത്തിെൻറ നിർമാതാക്കളിലൊരാളായ സന്ദീപ് സിങ് പ്രതികരിച്ചത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏപ്രിൽ അഞ്ചിനാണ് ചിത്രം സിനിമാശാലകളിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത്തരം സിനിമയുടെ പ്രദർശനസമയം തെരഞ്ഞെടുപ്പ് ചട്ടത്തിൽ വരുമോയെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.