കൊച്ചി: മഹാകാവ്യംപോലെ പഠിക്കേണ്ടതാണ് പല ചലച്ചിത്രങ്ങളുമെന്ന് എം.ടി. വാസുദേവന്‍ നായര്‍. മാക്ടയുടെ ഗുരുപ്രണാമ സന്ധ്യയില്‍ സമഗ്ര സംഭാവനക്കുള്ള ലെജന്‍ഡ് ഓണര്‍ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
സിനിമയെന്ന അദ്ഭുതപ്രപഞ്ചത്തില്‍ ഇടപെടാനും വിദഗ്ധര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും അവരുടെ ശൈലി നിരീക്ഷിക്കാനും സാധിച്ചു. സുപരിചിതമല്ലാതിരുന്ന മണ്ഡലത്തെക്കുറിച്ച് പഠിക്കാന്‍ പ്രേരണ ലഭിച്ചു. സുഹൃത്ത് ശോഭന പരമേശ്വരന്‍ നായരുടെ ശാഠ്യവും നിര്‍ബന്ധവും മൂലമാണ് സിനിമയിലത്തെിയത്. സിനിമയെക്കുറിച്ച പഠനം അവസാനിക്കുന്നില്ല. തന്‍െറ എഴുത്ത് ഇന്നും ജനഹൃദയങ്ങളില്‍ സജീവമായി നിലകൊള്ളുന്നത് അതിന് രൂപവും ഭാവവും വികാരവും നല്‍കിയ നടീനടന്മാരും സാങ്കേതികവിദഗ്ധരും അടക്കമുള്ളവരുടെ കൂട്ടായ്മയും ആത്മാര്‍പ്പണവും കൊണ്ടാണെന്ന് എം.ടി പറഞ്ഞു.
കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പം എം.ടിക്ക് മമ്മൂട്ടി സമ്മാനിച്ചു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞതും എഴുതിയതും ചര്‍ച്ചയായതും എം.ടിയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഗ്രാമവിശാലതയും മനുഷ്യബന്ധങ്ങളുടെ നൈര്‍മല്യവും മുറുക്കവും ഇറുക്കവും മലയാളിക്ക് പറഞ്ഞുതന്നത് എം.ടിയാണ്. ഗുരുക്കന്മാരോടും മാതാപിതാക്കളോടും ബഹുമാനം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇതുപോലുള്ള ഓര്‍മകള്‍ അവസാനിക്കാതിരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഫെഫ്ക പ്രസിഡന്‍റ് സിബി മലയില്‍ എം.ടിയെ പൊന്നാട അണിയിച്ചു. ലക്ഷം രൂപ അവാര്‍ഡ് ലാല്‍ജോസും മംഗളപത്രം ഫാസിലും നല്‍കി. ഗുരുപ്രണാമത്തില്‍ സംഗീതസംവിധായകന്‍ ശ്യാം, ഗാനരചയിതാവ് ബിച്ചു തിരുമല, സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍, മേക്കപ്പ്മാന്‍ പദ്മനാഭന്‍, പരസ്യകല ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍, വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജന്‍ എന്നിവരെയും പുരസ്കാരം നല്‍കി ആദരിച്ചു. നടന്‍ സിദ്ദീഖായിരുന്നു അവതാരകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.