മയക്കുമരുന്ന് കേസ്: തന്‍റെ കരിയറും ഭാവിയും നശിപ്പിക്കാനുണ്ടാക്കിയതെന്ന് ചാർമി 

ഹൈദരാബാദ്: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന കേസ് തന്‍റെ കരിയര്‍ നശിപ്പിക്കാനായി ചിലര്‍ മന:പൂര്‍വം ഉണ്ടാക്കിയതെന്ന് നടി ചാര്‍മി കൗര്‍. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചോദ്യംചെയ്യല്‍ നടപടിയില്‍ നിന്നും തനിക്ക് സംരക്ഷണം വേണമെന്ന് നടി ഹൈദരാബാദ് ഹൈകോടതിയിൽ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനായി തെലങ്കാന എക്സൈസ് വകുപ്പിന് മുന്നിൽ ഹാജരാകാൻ ചാർമിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി ഹൈകോടതിയെ സമീപിച്ചത്. 

മയക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല. താൻ അവിവാഹിതയായ യുവതിയാണ്. കേസ് തന്നെ എങ്ങനെ ബാധിക്കുമെന്ന് എല്ലാവർക്കും അറിയാം. തന്നെ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നും വൈദ്യപരിശോധനക്കായി ബലപ്രയോഗത്തിലൂടെ തന്‍റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ എടുക്കാന്‍ അധികൃതരെ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. 

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമ താരങ്ങള്‍ക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ചാർമിയെ കൂടാതെ കൂടാതെ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീത മാധുരിയുടെ ഭർത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാൻ തുടങ്ങിയവരും കേസിൽ ഉൾപെട്ടിട്ടുണ്ട്. ഇവരിൽ ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്തു കഴിഞ്ഞു. 

കഴിഞ്ഞ ദിവസം പിടിയിലായ ഒരാളിൽ നിന്നാണ് തെലുങ്കിലെ താരങ്ങൾക്ക് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകൾ ഇയാളുടെ മൊബൈലിൽ നിന്നും എക്സൈസിന് ലഭിച്ചിരുന്നു.
 

Tags:    
News Summary - My Image Being Damaged, Says Actor Charmme Kaur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.